Thursday, November 28, 2013

കുറും കവിതകള്‍ 16൦ -വിദ്യാലയ സ്മരണകള്‍

കുറും കവിതകള്‍ 16൦ -വിദ്യാലയ സ്മരണകള്‍
കേട്ട് എഴുത്തു
കണ്ട്എഴുത്തു
കൈയ്യില്‍ ചൂരല്‍ കഷായം

അഖിലാണ്ഡ മണ്ഡലവും
ജനഗണയും തീര്‍ന്നപ്പോള്‍
മനസ്സു കാതോര്‍ത്തു
ടാക്കിസിലെ ഉച്ചഭാഷിണി..

കളിയാക്കി പേരിനു
മറുപടി കൊടുത്തു
കോമ്പസ്സും ഡിവൈടറും

മാഷിന്റെ കിഴുക്കു മറന്നു
കണക്കു പുസ്തകതാള്‍ വഞ്ചിയാക്കി
മഴയുടെ കൊഞ്ഞനം

അവസാന മണി
പരീക്ഷ കഴിഞ്ഞു
മനസ്സ് ഓണാവധിയില്‍

ഗ്രഹപാഠം മറന്നു
കാലിലെ നീറ്റല്‍
ഓര്‍മ്മയില്‍

വിശപ്പ്‌ ക്ലാസ് മുറിവിട്ടു ചുറ്റി നടന്നു
ഉപ്പുമാവ് പുരക്കു വെളിയില്‍
കാക്കയും നായും തമ്മില്‍ തല്ല്

മഴയും വെയിലും
കണ്ണു പൊത്തികളിച്ചു
സ്കൂള്‍ മൈതാനത്തു

നീണ്ട മണിയടിക്ക്
കാതോര്‍ത്തു
പള്ളിക്കൂടപ്പടിക്കല്‍ മഴ

ഉച്ചക്ക് വിയര്‍ത്തൊലിച്ചു
പള്ളിക്കൂടപ്പടിക്കല്‍
ഐസ്കോല്‍

കാല്‍പന്തു കളി ഭ്രാന്ത്
വര്‍ഷാവസാന പരീക്ഷാ ചോദ്യത്തിനു
ഉത്തരം മുട്ടി കണ്ണു നിറഞ്ഞു

ബെഞ്ചിന്‍ മുകളിലെ നില്‍പ്പും
ചുരല്‍ കഷായസ്വാദുമിന്നു
വെയിലില്‍ ഓര്‍മ്മ പുതുക്കല്‍

No comments: