കുറും കവിതകൾ 146

കുറും  കവിതകൾ 146

കൊടിക്കൂറ കാറ്റിലാടി
മരകൊമ്പില്‍
മധ്യാഹ്ന  വെയില്‍

നീലാകാശ ചുവട്ടില്‍
ഒടിഞ്ഞു തുങ്ങിയ വേലിക്കല്‍
ശകുന്തപ്പക്ഷികള്‍

തരിശിലെ തീയുടെ തിളക്കം
പ്രവഹിച്ചു ചക്രവാളത്തോളം
രാത്രിയിലെ  കാറ്റിനോടൊപ്പം

കഴിക്കാത്തവന്  ആവേശവും
കഴിഞ്ഞവനു  ദുഖവും
അതല്ലോയിന്നു വിവാഹത്തിൻ ദുരാവസ്ഥ

പച്ചിലകള്‍ക്കിടയില്‍
കണ്ണെഴുതി പുഞ്ചിരിച്ചു
നീലിമ മനസ്സുണര്‍ത്തി

ഇരുളിന്‍ മറ നീക്കി
മരുവുന്നൊരു ദേവരിന്‍
നടയില്‍ ധ്യനമാഗ്നയായി, പുലരി

തുമ്പിയെ പിടിച്ചകന്നൊരു
ബാല്യമിന്നു ഓര്‍മ്മകളില്‍
പുതു വസന്തമുണര്‍ത്തുന്നു

നാഗലിംഗപൂകണ്ടു
മനസ്സു
ധ്യനാത്മകതയിലലിഞ്ഞു

വിരിഞ്ഞു നില്‍ക്കുന്ന
മഞ്ഞ മന്ദാരം പോല്‍
സന്ധ്യാംബരം

ശരത്കാല പുലരി
ഊതിയകറ്റുന്നു
മൂടല്‍ മഞ്ഞലകളെ ...

തീരങ്ങളിലെ  പുല്‍ത്തകിടിയില്‍
പുലരിക്കാറ്റിന്‍ തിരയാല്‍ വളയുന്ന
പുല്ലിനു മയിൽപ്പീലിയഴക്

അരുണോദയത്തിന്‍ സംഗീതം
ആകാശം കിഴടങ്ങുന്നു
നീലിമയാല്‍

ഗ്രീഷ്‌മത്തിലെ തീരം
ചക്രവാളം ചാഞ്ചാടുന്നു
നീല നിറങ്ങള്‍ക്കിടയില്‍

പൂമ്പൊടി നിറഞ്ഞ മേഘകൂട്ടങ്ങള്‍ ;
സൂര്യരശ്മിയുടെ ഇടയിലുടെ
പറന്നു പൊങ്ങി കരിയില കിളികള്‍

പ്രാതലുമായിരുന്നു
മെല്ലെ കഴിക്കുന്നു
ഞാന്‍ എന്‍ വിഷാദത്തിനൊടോപ്പം

പുഞ്ചിരിമായാതിരിക്കാൻ  
ചെളിയിളിറങ്ങി പൊട്ടിച്ചു
ആമ്പൽ പൂ  അവൾക്കായി

സൂഷ്മതയില്ലാത്ത
ഒരു കാൽവെപ്പ്‌
ഉറുമ്പിൻ കൂട്ടിലേക്ക്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “