പൂതനാ മോക്ഷം

കുജഭാരമിറക്കാന്‍ മനസ്സിന്റെ മോഹങ്ങളൊക്കെ 
കരളിലോതുക്കിയൊരു കദന കഥയിലെ നായിക 
തൃഷ്ണയാല്‍ കൃഷ്ണനെ ഓമനിക്കാന്‍ സ്തനപാനം നല്‍കി 
തൃപ്തിയണയാനേറെ കൊതി പൂണ്ടൊരു 
പൂതിയേറിയോരു ജനമസാഫല്യത്തിനായി 
പുനര്‍ജജനിച്ചിതു മാഹബലിപുത്രി രത്നാവലി
വാമനാവതാരത്തെ കണ്ടു സന്തോഷത്തോടെ 
വാരിപുണര്‍ന്നു ഓമനിക്കാന്‍  തനിക്കൊരു 
ബാലനായി പിറന്നെങ്കിലെന്നു മോഹിച്ചു 
ബലവാനെന്നു സ്വയം കരുതും കംസന്റെ 
ആജ്ഞാനുസരണം വന്ന പൂതനക്ക് കൃഷ്ണന്‍
ആത്മസാക്ഷാല്‍കാരം മോഷമഗതി നല്‍കിയല്ലോ 
ഏറെ ഞാന്‍ മോഹിക്കുന്നു നിത്യവുമാ അവതാര 
കഥകള്‍ കേട്ട് ഭക്തനായി കഴിയാമെന്നും 
ആ പാദരവിന്ദങ്ങളിലെ ദൂളിയായി മാറുവാന്‍ 
ആഗ്രഹിക്കുന്നു കംസനിഗ്രഹാ ,പൂതനമോക്ഷകാരകാ കൃഷ്ണാ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “