ഉണര്‍വോ ഉറക്കമോ

ഉണര്‍വോ ഉറക്കമോ

ഇനിഞാന്‍ ഉറങ്ങട്ടെ
കവിതയുണരും വഴിയിലുടെ
പച്ച വിടര്‍ത്തും പുല്‍മേടുകളും
പാറക്കെട്ടിലുടെ ഊര്‍ന്നിറങ്ങും
പാലരുവികളും  കടന്നു
അതിജീവനത്തിന്റെ ഭീതി
കാടിന്റെ വക്രതയുടെ നഗര കാഴ്ച
പൊന്‍ മാനിന്റെ മിഴികളില്‍ ....
താന്‍കോയിമയുടെ സിംഹ ചൂര്
അറിഞ്ഞു ആകാശ പഥത്തിലുടെ
കഴുകപ്പറക്കല്‍ ,കരഞ്ഞു അറിയിക്കുന്ന
കിളികുലജാലങ്ങള്‍ ,ഇഴഞ്ഞു പൊത്തിലേക്ക്
കടക്കുന്ന പാമ്പുകളുടെ ശീല്‍ക്കാരങ്ങള്‍
മുട്ടയിട്ട കാട്ടുകോഴികളുടെ വിപ്ലവയറിയിപ്പുകള്‍
വിപണ കുതിപ്പുമായി വിജയ ഭാവത്താല്‍ ഓടിമറയും
കാട്ടുപോത്തുകളുടെ ഇടയില്‍ ഉറങ്ങുന്ന പന്നികള്‍
കണ്ണുകളറിയാതെ തുറന്നുമെല്ലെ ,കാട് എവിടെ
നാട് എവിടെ ഞാനെവിടെ എന്നറിയാതെ
കവിത ഉറങ്ങിപ്പോയി വിജനമായ മരുഭൂവില്‍ ഞാന്‍



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “