കുറും കവിതകള്‍ 159

കുറും കവിതകള്‍ 159 

മാറ്റൊലി കൊണ്ടു 
വിദൂരതയില്‍ നിന്നും 
ശീതക്കാറ്റിന്‍ സംഗീതം 

കൊടിയ തണുപ്പ് 
ഒരു കരിമ്പടം പുതച്ചു 
ശബ്ദവും  ഉറഞ്ഞു 

ചന്ദ്രക്കല മേഘ കീറില്‍ 
ആളിപടരും അഗ്നിക്കുചുറ്റും
ശിശിര നൃത്തം വെക്കുന്നു 

വസന്തകാറ്റിന്‍ 
സംഘഗാനം ഏറ്റുപാടി
മലയും,പുഴയും  കിളികളും 

തുറമുഖത്തിലെ പുളിമുട്ടിൽ 
കക്കവാരുന്നവർക്ക് ലവണരസം 
പകർന്നു കടൽക്കാറ്റ് 

അപ്പുപ്പനെയും അപ്പുപ്പന്‍ താടിയും 
കാട്ടി തരാന്‍ തേടി പോകണം 
വൃദ്ധ സദനങ്ങളില്‍ 

ഇന്ന് അവാര്‍ഡുകള്‍ വെറും 
പേ വാര്‍ഡുകളായി
മാറുന്നുവോ 

സന്ധ്യാബരത്തില്‍ 
വാത്സ്യായന ചിത്രങ്ങള്‍ 
ആമ്പലിനു നാണം 

അന്തിചന്ത പിരിഞ്ഞു 
നായിക്കളും ഇരുകാലികളും
കടിപിടി കൂട്ടി എല്ലിനായി 

അന്തിയണഞ്ഞു 
മുക്കകവലയില്‍ 
വഴിയളന്നു പാമ്പുകള്‍ 

ആഞ്ഞിലിമൂട്ടിലെ
ചന്ത പിരിഞ്ഞു 
കാക്കകള്‍ പടകൂടി

   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “