കുറും കവിതകള്‍ 151

കുറും കവിതകള്‍ 151

ദേശാടനത്തിന്‍
പാട്ടുവഴികളൊരു
ബാവുള്‍ ജീവിതം

രാവേറെ ചേന്നു
പുസ്തക താളുകള്‍
മറിച്ചുകൊണ്ടിരുന്നു ഇടിയും മിന്നലും

ഹേമന്ത ഹിമാംശു
രാവിന്റെ
മൗന മുടച്ചു

കല്ലറ
മഴത്തുള്ളികള്‍ക്ക്
ഓര്‍മ്മയുടെ മ്ളാനത

ചായക്കു മധുരം
ജീവിതത്തിനേക്കാള്‍
ഇനിയൊന്നു ചായണം

നിറങ്ങളുടെ ലോകത്ത്
നിറമില്ലാത്തതിനെ തേടുന്നു
അവസാമിയെന്നറിയാതെ നാം

ഈ ജിവിത
തുരുത്തില്‍ പെട്ടുലയുന്നു
സത്യങ്ങളെ അറിയാതെ

ജന്മങ്ങള്‍ പേറുന്നു
വീണ്ടും  വീണ്ടും പരോപകാരമേ
പുണ്യമെന്നറിയാതെ

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “