കവിയുടെ ഭ്രാന്തന്‍ ചിന്തകള്‍ -കുറും കവിതകള്‍ 149

കവിയുടെ ഭ്രാന്തന്‍ ചിന്തകള്‍ -കുറും കവിതകള്‍ 149

1
നിത്യവും സൂര്യനും ആകാശവും
മഴയും കാറ്റും
പ്രണയിക്കുന്നു ഭൂമിയെ

2
ആകാശവും ഭൂമിക്കും
നിത്യവും ദൂതുമായി
സൂര്യന്റെ  വരവും പോക്കും

3
ആകാശവും ഭൂമിക്കും
ഇടയിൽ പ്രണയമൊരുക്കുന്നു
നിത്യവും സൂര്യന്‍
4
കായലും കടലും
മത്സരിച്ചു പ്രണയിച്ചു
പാവം കരയെ
 5
ആകാശത്തിന്റെയും
കടലിന്റെയും മനസ്സിന്‍
നിറമോ നീല

6
നിലാവിന്റെ നിഴലില്‍
എത്രയോ പ്രണയങ്ങള്‍
ഉണര്‍ന്നു ഉറങ്ങി

7
കാറ്റിന്റെ പുണരലില്‍
നാണിച്ചു തല ചായിച്ചു
പ്രണയത്തോടെ കാട്ടുതെറ്റി

8

പ്രണയ പരിഭവത്തോടെ
കരയോടു ആഞ്ഞടിച്ചു
രാഷസ തിരമാലകളായി

9

മേഘത്തിനു മലയോടും
മലക്ക് പുഴയോടും
പുഴക്ക്‌ കടലിനോടും പ്രണയമോ

10

ആകാശത്തിനു
മാലചാര്‍ത്തി പറന്നു
ദേശാടന പറവകള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “