വാനപ്രസ്ഥം

വാനപ്രസ്ഥം

വരിയെഴുതി പടരുന്നു
മുറുകുന്നു മോഹങ്ങള്‍
വളരുന്നു ദാഹങ്ങള്‍
പതിവില്ലാതെ പദം പാടുന്നെന്‍
പാഴായി പോയൊരു പതിരുകള്‍
മനസ്സേന്നൊരു കളിയരങ്ങില്‍
കൊളുത്തിവച്ചൊരു പ്രഭക്കു മുന്നില്‍
തളിരണിയുന്ന പഞ്ചഭൂത വിക്രിയകളും
താങ്ങാനാവാതെ അറിയുന്നു ഏറെ
മനോരഥ വൈകല്യങ്ങള്‍ മാനിക്കാതെ
അരങ്ങോഴിയാന്‍ വെഗ്രത കാട്ടുന്നു
വശീകരണ വിനകള്‍ ഏറ്റുന്നു ഇന്ന്
തളരുന്നു ദേഹവും തളരാതെ ദേഹിയും
മോക്ഷ സായകത്തിനായി തേങ്ങുന്നു
ഇനി ഞാന്‍ എന്ത് പറയേണ്ടു
അഴിച്ചു വെക്കട്ടെയി വൃത്തികെട്ട
ആടി കൊതി തീര്‍ന്നൊരു വേഷങ്ങള്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “