പ്രണയമേ നിന്‍ നിറമേ

പ്രണയമേ നിന്‍ നിറമേ


എന്നെയും നിന്നെയും
സൃഷ്ടിച്ചത്
മോഹങ്ങളുടെ

കല്ലും മുള്ളും നിറഞ്ഞ
വഴിയില്‍ മനസ്സിന്റെ
ഉള്ളറയില്‍ നിന്നും

കണ്ണിന്‍ നോട്ടമെത്തും
ഇടത്തൊക്കെ നിന്നെ
തിരഞ്ഞു നിലാവിനൊടോത്തു

വലിപ്പമുള്ളതെപ്പോഴും
വലുതായി തന്നെ അകലും തോറും
കാഴ്ച ചെറുതാകുന്നു

കാത്തിരുന്നു
വസന്തം പൂവുമായി
വരാതിരിക്കില്ല

മോഹിപ്പിക്കുന്ന ചന്ദ്രൻ
എന്‍ സ്വപ്നം പോലും
ശുന്യം

ശ്വേതരക്തവര്‍ണ്ണമാര്‍ന്നു
മാനവും മനവും
പ്രണയമേ നിന്റെ ഒരു നിറമേ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “