അക്ഷര കവിതേ
അക്ഷര കവിതേ
അക്ഷര മുറ്റത്തു
അമ്മിഞ്ഞ പാലിന്‍ രുചിയുള്ള
ആദ്യാക്ഷരം കുറിക്കുമെന്‍
ആനന്ദം പകരുമെന്‍ മലയാളമണ്ണേ
ഇന്നിന്റെ പകല്‍ മായുന്നനെരത്തു
ഇഴപകര്‍ന്നാടുന്ന വനിതെ കവിതേ
ഈണം പകരുവാന്‍ അറിയില്ലെങ്കിലും
ഈറനണിയിച്ചു നിന്നെ കുറിച്ച് പാടികടന്നൊരു
ഉണര്‍ത്തു പാട്ടിന്‍ ശിലുകളിന്നും മായാതെ
ഉമ്മ വെക്കുന്നു കാതില്‍ മധുരതരം
ഊര്‍ജ്ജം പകരുന്നു സിരകളിലായിയേറെ
ഊയലാടുന്നു മനസ്സില്‍ നീ നിത്യം
ഋതുക്കള്‍മാറി മറയുകിലും നശിക്കില്ല
ഋഷികളാല്‍ നെഞ്ചില്‍ പകര്‍ത്തിയ നിന്‍ നാമം
എത്ര പറഞ്ഞാലും തീരില്ല നിന്നെ കുറിച്ച്
എവിടെ പോകിലും ഉള്ളില്‍ വിരിയുന്നു
ഏഴു കടല്‍ കടന്നാലും ഉള്ളിന്റെ ഉള്ളില്‍
ഏഴഴകു വിടര്‍ത്തിയാടുന്നു അന്‍പത്തോരക്ഷരത്തിന്‍
ഐശ്വര്യം വളര്‍ത്തുന്നു മോദത്താല്‍
ഐക്ക്യം ഉട്ടിഉറപ്പിച്ചു അഭിമാനത്തിന്‍
ഒഴുക്കുകള്‍ എന്നില്‍ ഏറെ പടര്‍ത്തുന്നു
ഒരിഴഈരിഴ ഒരാന്നായി വളര്‍ത്തുന്നു
ഓജസ്സും തേജസ്സുമെന്നെ ഞാനല്ലാതെയാക്കുന്നു
ഓര്‍മ്മതന്‍ കളിക്കുട്ടുകാരായി നിന്‍ സാമീപ്യം
ഔഷദത്തെക്കാള്‍ വീര്യം പകരുന്നു
ഔവണ്ണം നിത്യം എന്നില്‍ മായാതെ നില്‍ക്കണേ
അം ഉണ്ണാന്‍ വാപിളര്‍ക്കും പൈതലാണ് ഞാന്‍
അംബികെ അന്‍പു പകരുകയെന്നില്‍ നീ
അഃ എന്നോര അകാരത്താല്‍ എന്നില്‍ നീ
അമ്മയായി നിലകൊള്ളുക മലയാള കവിതേ
അക്ഷര മുറ്റത്തു
അമ്മിഞ്ഞ പാലിന്‍ രുചിയുള്ള
ആദ്യാക്ഷരം കുറിക്കുമെന്‍
ആനന്ദം പകരുമെന്‍ മലയാളമണ്ണേ
ഇന്നിന്റെ പകല്‍ മായുന്നനെരത്തു
ഇഴപകര്‍ന്നാടുന്ന വനിതെ കവിതേ
ഈണം പകരുവാന്‍ അറിയില്ലെങ്കിലും
ഈറനണിയിച്ചു നിന്നെ കുറിച്ച് പാടികടന്നൊരു
ഉണര്‍ത്തു പാട്ടിന്‍ ശിലുകളിന്നും മായാതെ
ഉമ്മ വെക്കുന്നു കാതില്‍ മധുരതരം
ഊര്‍ജ്ജം പകരുന്നു സിരകളിലായിയേറെ
ഊയലാടുന്നു മനസ്സില്‍ നീ നിത്യം
ഋതുക്കള്‍മാറി മറയുകിലും നശിക്കില്ല
ഋഷികളാല്‍ നെഞ്ചില്‍ പകര്‍ത്തിയ നിന്‍ നാമം
എത്ര പറഞ്ഞാലും തീരില്ല നിന്നെ കുറിച്ച്
എവിടെ പോകിലും ഉള്ളില്‍ വിരിയുന്നു
ഏഴു കടല്‍ കടന്നാലും ഉള്ളിന്റെ ഉള്ളില്‍
ഏഴഴകു വിടര്‍ത്തിയാടുന്നു അന്‍പത്തോരക്ഷരത്തിന്‍
ഐശ്വര്യം വളര്‍ത്തുന്നു മോദത്താല്‍
ഐക്ക്യം ഉട്ടിഉറപ്പിച്ചു അഭിമാനത്തിന്‍
ഒഴുക്കുകള്‍ എന്നില്‍ ഏറെ പടര്‍ത്തുന്നു
ഒരിഴഈരിഴ ഒരാന്നായി വളര്‍ത്തുന്നു
ഓജസ്സും തേജസ്സുമെന്നെ ഞാനല്ലാതെയാക്കുന്നു
ഓര്‍മ്മതന്‍ കളിക്കുട്ടുകാരായി നിന്‍ സാമീപ്യം
ഔഷദത്തെക്കാള്‍ വീര്യം പകരുന്നു
ഔവണ്ണം നിത്യം എന്നില്‍ മായാതെ നില്‍ക്കണേ
അം ഉണ്ണാന്‍ വാപിളര്‍ക്കും പൈതലാണ് ഞാന്‍
അംബികെ അന്‍പു പകരുകയെന്നില്‍ നീ
അഃ എന്നോര അകാരത്താല്‍ എന്നില്‍ നീ
അമ്മയായി നിലകൊള്ളുക മലയാള കവിതേ
Comments