കുറും കവിതകള്‍ 154

കുറും കവിതകള്‍ 154

ചുബിച്ചുണർത്തുന്നു
 പ്രഭാത കിരണങ്ങള്‍
കിടക്കുവാന്‍ ഏറെ മോഹം

കണ്ണടച്ചു ഏറെ നേരം
കര്‍ണ്ണികാരം പൂത്തു
മനമെന്ന വാടികയില്‍

നിന്‍ ചിന്തകള്‍ എന്തെ
മറക്കുവാനാവില്ല ,ഓര്‍മ്മകള്‍ക്ക്
വസന്തത്തിന്‍ ഗന്ധമേറുന്നു

കമ്പുട്ടറില്‍
വൈറസ്‌ ആക്രമണം
മലയാളം ''ഫോണ്ട് ''ഒളുവില്‍

മരണംമഞ്ഞിലൊളിച്ച്
കല്ലറവാചകങ്ങള്‍ക്ക്
മറവിയുടെ മങ്ങല്‍

ശാന്തമാം തടാകം
നീന്തി തുടിക്കവേ
ഉടഞ്ഞു  ചന്ദ്രബിംബം

കൊടും കാറ്റിനുശേഷം
ഇലക്കുള്ളില്‍
നീലാകാശം

ഉച്ചയുണിന്നു
രസത്തിലെ തവി
മുങ്ങി മരിച്ചു

പെസഹാക്കുമുന്നിലെ ഞായർ
പള്ളി ബെഞ്ചിലെ ഇരുപ്പിൽ
ഉറങ്ങി പോയി മനം എവിടെയോ  

അസ്‌തമയശോഭ
വിജനമായ തടാകം
ഭ്രാന്തമായ ചാട്ടം തൻ ഉള്ളിലേക്ക്

ഞൊട്ട വിടുംപോലെ
ലൈക്കുകള്‍ അമക്കുന്നു
കാര്യമാറിയാതെ ,
''എഫ് ബി''യിലെ  ചില കൂട്ടുകാര്‍

ചതുപ്പിലെ മരത്തിന്‍ മീതെയും
മേഘപ്രഭാനാളത്തിന്‍ ഇടയിലുടെ
രണ്ടു ഇണകിളികള്‍

തിരമാല മുകളില്‍
അലസമേഘങ്ങള്‍ക്കിടയില്‍
ഒരു ഇന്ദുവിന്‍ ഛായ

മേഘ പാളിയുടെയിടയിലുടെ
ചന്ദ്രികയുടെ ഛായാരൂപം
വഴുതിനീങ്ങി തിരകളുടെ മുകളിലുടെ

മിഴി മുനയാല്‍
തടുക്കാനാവില്ല
ദുഃഖ കടല്‍ പോലെ വിരഹം

Comments

keraladasanunni said…
ചുബിച്ചുണർത്തുന്നു പ്രഭാത കിരണങ്ങള്‍
കിടക്കുവാന്‍ ഏറെ മോഹം

രാവിലെ നടക്കാനായി വെച്ച അലാറം 
അടിക്കുമ്പോള്‍ തോന്നും കുറെ നേരം 
ഊടി കിടന്നാലോ എന്ന്. കവിത വായിച്ചപ്പോള്‍ മനസ്സിലെത്തിയ കാര്യം.
കവിത നന്നായി. ഏറെ ഇഷ്ടപ്പെട്ടു.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “