കുറും കവിതകള്‍ 148
കുറും കവിതകള്‍ 148
''പരാ രതി''യെ കുറിച്ചും
ജനസമ്പർകത്തിനിടയിലും
പരാതി കേട്ടിരുന്നു ,
ഇടത്തോട്ടു തിരിഞ്ഞാൽ ഇടറും
വലത്തോട്ടു തിരിഞ്ഞാലൊ വലയും
അതിനാൽ നേരെവാ നേരെ പോ .....
ലോക പരിഹാസത്തിന്‍
വേദനക്ക് നേരെ പുറം
തിരിഞ്ഞൊരു ഉറക്കം നടിക്കല്‍
ഓര്‍മ്മ തുരുത്തിന്‍ പുലരിയില്‍
ഏകനായി നീവരും
വഞ്ചിയും കാത്തു
നീ തന്ന വളപ്പോട്ടിന്‍
ഓര്‍മ്മകള്‍ എന്നില്‍
മയില്‍ പീലി വിശറി
കാച്ചിയെണ്ണയും
തുളസികതിരുമായിരുന്നെങ്കില്‍
നിന്നെ പിരിയാതെ ഇരിക്കാമായിരുന്നു
ഫോണിന്‍ അങ്ങേത്തലക്കല്‍
ചുമയും ചിറ്റലിന്റെയും
നാഗസ്വര കച്ചേരി,പനി
റാന്തലാടി
നിലാവിലുടെ മുടന്തി
നീങ്ങിയൊരു കാളവണ്ടി
ഹരിതം
മനസ്സിനൊരു
ആശ്വാസം
നെയ്യാറിന്‍ തീരത്ത്
മായാതെ ഓര്‍മ്മകളുടെ
നിമജ്ജനം
അഗസ്ത്യാർകൂടത്തിന്‍
നെറുക പുണര്‍ന്നു നെയ്യാര്‍
അറബിക്കടലിലലിഞ്ഞു
മത്ത ഭ്രമരം പൂമുഖത്ത്
ഉമ്മവച്ചു ഉണര്‍ത്തുന്നു
പ്രഭാത കിരണത്തോടോപ്പം
തള്ളയറിഞ്ഞു പുരട്ടി
പിള്ളയുടെ തള്ളവിരലിൽ
ചെന്നിനായകം
തണ്ടറ്റ കരിയിലകളിലും
മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു
പുതു ജീവനം പോല്‍
ചക്രം തിരിയുന്നു
ജീവിതത്തിന്‍
രണ്ടറ്റം കാണാതെ
''പരാ രതി''യെ കുറിച്ചും
ജനസമ്പർകത്തിനിടയിലും
പരാതി കേട്ടിരുന്നു ,
ഇടത്തോട്ടു തിരിഞ്ഞാൽ ഇടറും
വലത്തോട്ടു തിരിഞ്ഞാലൊ വലയും
അതിനാൽ നേരെവാ നേരെ പോ .....
ലോക പരിഹാസത്തിന്‍
വേദനക്ക് നേരെ പുറം
തിരിഞ്ഞൊരു ഉറക്കം നടിക്കല്‍
ഓര്‍മ്മ തുരുത്തിന്‍ പുലരിയില്‍
ഏകനായി നീവരും
വഞ്ചിയും കാത്തു
നീ തന്ന വളപ്പോട്ടിന്‍
ഓര്‍മ്മകള്‍ എന്നില്‍
മയില്‍ പീലി വിശറി
കാച്ചിയെണ്ണയും
തുളസികതിരുമായിരുന്നെങ്കില്‍
നിന്നെ പിരിയാതെ ഇരിക്കാമായിരുന്നു
ഫോണിന്‍ അങ്ങേത്തലക്കല്‍
ചുമയും ചിറ്റലിന്റെയും
നാഗസ്വര കച്ചേരി,പനി
റാന്തലാടി
നിലാവിലുടെ മുടന്തി
നീങ്ങിയൊരു കാളവണ്ടി
ഹരിതം
മനസ്സിനൊരു
ആശ്വാസം
നെയ്യാറിന്‍ തീരത്ത്
മായാതെ ഓര്‍മ്മകളുടെ
നിമജ്ജനം
അഗസ്ത്യാർകൂടത്തിന്‍
നെറുക പുണര്‍ന്നു നെയ്യാര്‍
അറബിക്കടലിലലിഞ്ഞു
മത്ത ഭ്രമരം പൂമുഖത്ത്
ഉമ്മവച്ചു ഉണര്‍ത്തുന്നു
പ്രഭാത കിരണത്തോടോപ്പം
തള്ളയറിഞ്ഞു പുരട്ടി
പിള്ളയുടെ തള്ളവിരലിൽ
ചെന്നിനായകം
തണ്ടറ്റ കരിയിലകളിലും
മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു
പുതു ജീവനം പോല്‍
ചക്രം തിരിയുന്നു
ജീവിതത്തിന്‍
രണ്ടറ്റം കാണാതെ
Comments