കുറും കവിതകള്‍ 156

കുറും കവിതകള്‍ 156


അനുഭവം ലഘുവല്ല
കുരുവുമല്ല അറിഞ്ഞിട്ടു
പറയുന്നു ഗുരുവന്നു, രഘു

നിലാവറിയണമെന്നുയവന്‍ .
നിന്‍ പ്രണയമായിരുന്നുയെന്നറിഞ്ഞത്  
കഴുത്തില്‍ കുരുക്ക് വീണപ്പോള്‍

നിലാവെളിച്ചത്തില്‍
നിന്‍ പുഞ്ചിരിയെന്‍
എന്‍ സ്വപ്നായനം

അസ്തമയത്തോടെയറിഞ്ഞു
എന്‍യാകാശത്തു
ഒരായിരം നക്ഷത്രങ്ങളെന്നു

പ്രണയം
കിനാവിന്‍ പൂക്കൾ
ശലഭാഘോഷം

ദിമാനമായി ചിന്തിക്കുന്നവരെ
വാമന്‍മാരെ വിമാനം ഇറക്കി
മാനമില്ലാതെയാക്കല്ലേയെങ്കളെ

അനുസ്‌മരണ ദിനം
ഒരു ഇളങ്കാറ്റുമില്ലതെയും
ഇലകള്‍ കൊഴിഞ്ഞു

കൊടിയ ശീതകാല പ്രഭാതം
വൃദ്ധനായ  നായ തിരക്കു പിടിച്ച്‌
മണംപിടിക്കുന്നു തണുപ്പിനെ

ഒരു തുറന്ന അരങ്ങ്‌
നിലാവെട്ടത്ത്
ചുവടുവെക്കുന്ന ഈയാംപാറ്റ

ഭോജന ശാലയില്‍
പ്രാവും വിളമ്പുകാരനും
ചുറ്റിപറ്റി നടക്കുന്നു , വിശപ്പിന്‍ ഇരകള്‍

സൂര്യാസ്‌തമയം
വിശക്കും വയറുകള്‍
അരി തിളക്കാന്‍ കാത്തിരിപ്പ്‌

കാതുകളിലുടെ കരളിലേക്ക്
നോവ്‌ കടന്നുകയറ്റും
കിനാവള്ളി , ഹെഡ് ഫോണ്‍

തവള ,വവ്വാല്‍ ,ചീവീടും
മറഞ്ഞിരുന്നു ശ്രുതി പകരും
രാത്രി സംഗീതക്കാരിവർ

ഉപ്പോളമുള്ളയെങ്കിലും
വേദന കുറക്കും
സംഹാരിയി കണ്ണുനീര്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “