തമ്പടിക്കാന്‍ താവളം വേണ്ട

തമ്പടിക്കാന്‍ താവളം വേണ്ട

രാവണന്റെ പുഷ്പക വിമാനമിറക്കാന്‍
പരശുയേറുകൊണ്ട് ക്ഷത്രിയ നിഗ്രഹം നടത്തിയും
മൂന്നടിക്കായി ഇന്ദ്ര പദവി നല്‍കി
ചവിട്ടി ഉയര്‍ത്താനും
വികസനം വേണോ രാവണനും
രാമന്‍മാര്‍ക്കും ക്രുശിതര്‍ക്കും
പലായനം നടത്തി,വെട്ടി പിടിക്കാന്‍
നടക്കുന്നവര്‍ക്കൊയും
ഇനിയും ശരീരമെന്ന ക്ഷേത്രത്തിന്‍
ആറിഞ്ചു കുറച്ചും
ധ്വജം മുറിച്ചുയില്ലായിമ്മ നടത്തി
എന്നെ എന്റെ നാട്ടില്‍ നിന്നും തുരത്തി
കണ്ണടച്ചു ഇരുട്ടാക്കാന്‍
ഇല്ല ഞാന്‍ കൂട്ടുനില്‍ക്കാന്‍.
ചിറകു വിടര്‍ത്തി പറന്നോളിന്‍
എന്റെ പൈതൃകത്തെ നിലനിര്‍ത്തികൊണ്ട്
വികസ്വനം നടത്തി വിളമ്പരം നടത്തി
വികസിപ്പിക്കുന്നു കീശയെ
വേണ്ടയി  തമ്പടിക്കാന്‍ ഇനി ഒരു താവളമിനിയും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “