കുറും കവിതകള്‍ 157

കുറും കവിതകള്‍ 157

മഴയുണ്ട് മനസ്സിലും 
അവളുടെ കനവിലും 
ഒന്ന് നിനവിലായിരുന്നുവെങ്കില്‍

നീലാകാശ ചുവട്ടിൽ 
മനമൊരു വേഴാമ്പലായി 
ദാഹിച്ചു അവള്‍ക്കായി ....

ചക്രവാളസീമയോളം 
നീലിമമാത്രം അവളെയാണോ  
കവി പ്രണയിക്കുന്നത്‌ 

രാവിന്റെ മൌനത്തില്‍ 
പുല്ലാങ്കുഴലില്‍ രാഗ് ദര്‍ബാറി 
ആശ്വാസമായി 

മഞ്ഞിന്‍ മറനീക്കി 
കുഞ്ഞുങ്ങള്‍ പുസ്തക ചുമടുമായി 
നിത്യാഭ്യാസം നഗര കാഴ്ച 

നോമ്പുനോല്‍ക്കാത്ത
കറുപ്പ് പച്ചക്കും ഇരുമുടിയിലെ
നെയ്യ് തേങ്ങക്കും  പുണ്യം  

മഴയോ മഞ്ഞോ 
വെയിലോ വകവെക്കാതെ 
കണ്ഠക്ഷോഭം നടത്തുന്നു എഫ് എം 

മഞ്ഞിലുടെ അരിച്ചിറങ്ങിയ 
സൂര്യവെട്ടം മനസ്സിന്റെ 
വിരഹം അലിയിച്ചു 

ശരണവഴിയിലുടെ 
അരുണന്റെ മന്ത്രധ്വനി 
കാതുകള്‍ക്ക് പുണ്യം 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “