കുറും കവിതകള്‍ 152- ശരണ വഴിയില്‍

കുറും കവിതകള്‍ 152- ശരണ വഴിയില്‍

പുണ്യ പുലരിയില്‍
ശരണ മന്ത്രവുമായി
കിളികളുണര്‍ത്തുന്നു ഭൂമിയെ

പുണ്യ പാപങ്ങളുടെ
ഇരുമുടികെട്ടുമേന്തി
ശരണ വഴിയില്‍ സൂര്യന്‍

എന്റെയകത്തോ
നിന്റെയകത്തോ
അയ്യന്റെ വാസം

പുണ്യ പാപങ്ങളുടെ
മലകയറുമ്പോഴറിയാതെ
വിളിക്കുമാരും ശരണമന്ത്രം

അഹന്തയുടച്ചു
ആഴിയിലെറിഞ്ഞു
നെയ്യ് തേങ്ങ

മലയിറങ്ങി മടങ്ങുമ്പോള്‍
മനസ്സില്‍ അയ്യന്റെ
ധ്യാന രൂപം നിറഞ്ഞു

വൃതശുദ്ധിയുടെ
പുണ്യമാത്രം നിറഞ്ഞു
മനസ്സില്‍ അയ്യന്റെ രൂപം

പതിനെട്ടു മലകളുടെ നടുവില്‍
പതിനട്ടു പടി കടന്നു ധ്യാനം
ചിന്മുദ്രാങ്കിത രൂപത്തിലലിഞ്ഞു

കറുപ്പുമുടുത്ത്
കയറിയിറങ്ങുന്നു മാമല
പുണ്യപാപത്തിന്‍ ചുമടുമായി

അയ്യനല്ലാതെ മാറ്റാരുണ്ട്
മലയാളത്തിന്‍ ഭക്തി
വഴികളിലെ ദിവ്യ പുണ്യം

ഭക്തന്റെ മനസ്സിലെ
ആഴിയില്‍ ഉരുക്കിയ അയ്യന്റെ
സ്വര്‍ണ്ണ രൂപം മായാതെ

കര്‍പ്പൂരമുഴിഞ്ഞു ദീപാരാധന
നടത്തിയകലുന്നു നിത്യം
സൂര്യന്‍ അയ്യന്റെ നടയില്‍

പുണ്യം പാപങ്ങളുടെ
കര്‍മ്മ പുണ്യത്തിനായി
മുങ്ങി നിവരുന്നു പമ്പയില്‍

ഉള്ളിലെ മഹിഷിയെ നിഗ്രഹിച്ചു
നീലിമലയെറുന്നു
ഭക്ത മനം അയ്യനില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “