നമ്പാം നാരായണനെ

നമ്പാം  നാരായാണെ

ആരു തന്നിതാരു തന്നു നിങ്ങള്‍ക്കിതാരു തന്നി
അധികാരത്തിന്‍ മനംമയക്കുമി ധിക്കാരം
എന്തുനേടി ഏറെയായി നിങ്ങളീരാജ്യത്തിനായി
എങ്ങു പോയി കഴുകിയാല്‍ തീരുമി പാപത്തിന്‍ കറ-
പുരണ്ടോരി ചാരിത്ര ശുദ്ധിയില്ലാത്തൊരു ചെയ്യ്തികളൊക്കെ
നാളെ ചോദിക്കുമെല്ലാവരും ഒപ്പം ചരിത്രമായി മാറുമ്പോള്‍ ,
തന്‍ ജീവിതമീ രാജ്യത്തിനായി ത്യജിച്ചവരെ ഒക്കെ
കോമരങ്ങള്‍ക്കായും നിങ്ങളുടെ മോഹങ്ങള്‍ക്കായി
ഇടുവിച്ചില്ലേ ചാരന്റെ കുപ്പായവും
അടിച്ചേല്‍പ്പിച്ചില്ലേ ജാരന്റെ വേഷവും
നല്‍കി പിന്നെ വേദനകള്‍ നിറച്ചു
കണ്ണുനീരിറ്റിച്ചു ശിരസില്‍ ചാര്‍ത്തിയില്ലേ മുള്‍ക്കിരിടവും.
അവര്‍തന്‍ ഉറ്റവര്‍ക്കു വഴിനടക്കാനാവാത്തോ-
രവസ്ഥതീര്‍ത്തില്ലേ ,എത്ര നാളിങ്ങനെ നുണ കോട്ടകെട്ടി
സത്യങ്ങളെ മൂടി പൊതിഞ്ഞു വക്കും നിര്‍ഗുണന്മാരെ നീചരെ
നിങ്ങള്‍ക്കോ വിധിക്കും ജനം കല്‍തുറുങ്കുകളും കഴുമരങ്ങളും
ലോകരേ നമുക്കിനി നമ്പാം ഈ നാരായണനെ
നല്‍കാം ഭാരത രത്നവും അതിലേറെ ബഹുമതികളും.





Comments

പാവം നമ്പി നാരായണൻ
ഭരണകൂടത്തിന്റെ മറ്റൊരു
ബലിയാട്.
വരികൾ നന്നായി കുറിച്ച്
അവസാന വരിയിലെ
നല്‍ക്കാം ഭാരത രത്നവും അതിലേറെ ബഹുമതികളും .
അക്ഷരപ്പിശക് മാറ്റുക
ആശംസകൾ
Anonymous said…
Valare Sari

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “