കുറും കവിതകൾ 143

കുറും  കവിതകൾ 143

നക്ഷത്ര ഗായകരാകാന്‍
നീണ്ട  നിര നവമ്പരത്തിന്റെ
ആകാശത്തില്‍

ആകാശവുമോ കടലുമൊന്നിക്കുന്ന
ചക്രവാളത്തില്‍ വെണ്മയുടെ
ഒരു  നാണ തിര

തിരകളുടെ വേലിയേറ്റങ്ങള്‍
കണ്ടു ആ നീല
നയനങ്ങളില്‍
ദൂരെനിന്നോരായിരം
സുഖ ദുഃഖങ്ങള്‍
പങ്കുവെക്കുന്നു മുഖപുസ്തകം

കൈകള്‍ തൊട്ടുണര്‍ത്തിയ
വീണ കമ്പികളില്‍
നൊമ്പര നാദം

ഗോഗ്വാ വിളികളാല്‍
മദ്യ ലഹരിയില്‍
കടല്‍ തിരകളില്‍ കൗമാര്യം

വിനോദസഞ്ചാരിയുടെ
സന്തോഷമറിഞ്ഞു
കടല്‍ തിരയും തിമിര്‍ത്താടുന്നു

സഞ്ചാരികളുടെ വരവ്
മച്ചുവക്കുടികളില്‍
ചാകരയുടെ തിളക്കം

ഞെട്ടറ്റു പോയ പൂവിന്റെ
മനമറിഞ്ഞുടച്ചു ജനം
കണ്ണാടിയോട്  പ്രതിക്ഷേധിച്ചു

മനമെന്നും
ഉരുകുന്നു ഉറയുന്നു
ശിശിരത്തിനൊപ്പം

ബാങ്ക് ബാലനസായി
അക്ഷര കുട്ടുകള്‍
മാത്രമാണ് എന്റെ കവിത

ഒഴിയും വരെ
കുപ്പിക്ക്‌ ഗമ
അവസാനം കുപ്പയില്‍

കൂടെ ഓടും
നിഴലിനും
വിശപ്പോ

മൗനം ചേക്കേറിയ
മനസ്സില്‍ ചിന്തകളുടെ
കടന്നാക്രമണം

താളം തല്ലി
സമാന്തരങ്ങളിളുടെ
പായുന്ന മനസ്സും തീവണ്ടിയും

ധ്യാനാത്മകമാം
മനസ്സിലേക്കു
പദങ്ങളുടെ ഘോഷയാത്ര

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “