മനസ്സിന്‍ ചാപല്യം
പഞ്ചാഗ്നി നടുവില്‍ നില്‍ക്കുമ്പോള്‍
ഇടനെഞ്ചിന്‍ ഇടയിലൊരു ഇടക്കമേളം
പ്രാണന്റെ പ്രയാണത്തില്‍ പ്രണയ തുരുത്തുകള്‍
കുരുത്തോല തോരണങ്ങള്‍ക്കിടയില്‍
ചതുരങ്ങളിലെ വര്‍ണ്ണപ്പകിട്ടുകളില്‍
കര്‍പ്പൂര ചന്ദന കളഭഹോമാദികളാല്‍
ജലതര്‍പ്പണത്തിനോപ്പം മുഴങ്ങുന്ന
മണിനാവുകളില്‍ മുങ്ങിപോകുന്നു
നൊമ്പര കമ്പനങ്ങളെ അറിയാതെ
ഹോമിക്കുന്നു നറുനെയ്യും തേനും പാലും
അഗ്നിക്ക് വേണ്ടിയിട്ടോ ജടരാഗ്നിക്കായിട്ടോ
അറിയാതെ നിങ്ങുന്നു ഉത്തരം കിട്ടാത്തോരി
ചോദ്യങ്ങളിനിയും ആവര്‍ത്തിച്ചു
കൊണ്ടേ ഇരിക്കുന്നു മനസ്സിന്‍ ചാപല്യം
ഇടനെഞ്ചിന്‍ ഇടയിലൊരു ഇടക്കമേളം
പ്രാണന്റെ പ്രയാണത്തില്‍ പ്രണയ തുരുത്തുകള്‍
കുരുത്തോല തോരണങ്ങള്‍ക്കിടയില്‍
ചതുരങ്ങളിലെ വര്‍ണ്ണപ്പകിട്ടുകളില്‍
കര്‍പ്പൂര ചന്ദന കളഭഹോമാദികളാല്‍
ജലതര്‍പ്പണത്തിനോപ്പം മുഴങ്ങുന്ന
മണിനാവുകളില്‍ മുങ്ങിപോകുന്നു
നൊമ്പര കമ്പനങ്ങളെ അറിയാതെ
ഹോമിക്കുന്നു നറുനെയ്യും തേനും പാലും
അഗ്നിക്ക് വേണ്ടിയിട്ടോ ജടരാഗ്നിക്കായിട്ടോ
അറിയാതെ നിങ്ങുന്നു ഉത്തരം കിട്ടാത്തോരി
ചോദ്യങ്ങളിനിയും ആവര്‍ത്തിച്ചു
കൊണ്ടേ ഇരിക്കുന്നു മനസ്സിന്‍ ചാപല്യം
Comments