നാം എന്ത് കുറ്റം ചെയ്യ്തു

നാം എന്ത് കുറ്റം ചെയ്യ്തു

നിന്നെ കുറിച്ചുള്ള പാട്ടുകളൊക്കെ
ഏറെഞാന്‍ പാടി നടന്നിരുന്നു
കണ്ണെഴുതി പൊട്ടു തൊട്ടു
കരിവളയിട്ടു പട്ടുപാവാടയും ചുറ്റി
കൊലുസ്സുമിട്ടു നിന്‍ വരവിന്നും
ഞാനോര്‍ക്കുന്നു ഇന്നലെപോലെയിന്നും
നിനക്കായിയെത്ര ആമ്പല്‍പ്പൂവിറുത്തു തന്നു
മാവില്‍നിന്നും മാമ്പഴം പറിച്ചുതന്നു
ഇന്ന് നീ ഓര്‍ക്കുന്നുവോ ആവോ
ഓര്‍ത്താലും പല്ലില്ലാ മോണകാട്ടി
ചിരിക്കുന്നുണ്ടാവും കൊച്ചുമക്കളോടോപ്പം
ഞാനതൊക്കെ ഓര്‍ത്ത്‌ വടിയും
കുത്തി ,നാം കളിച്ചു നടന്ന തൊടികള്‍
തേടി നടന്നു പക്ഷെ കണ്ടതൊക്കെ
ബഹുനില കെട്ടിടങ്ങള്‍, നാം എത്ര
മാറിയിരിക്കുന്നു കണ്ടിട്ടും കാണാതെ
നടന്നകലുന്നു ,എന്തെ നാമൊക്കെ
ഇങ്ങിനെ ആയിമാറിയത് ,ഇന്നലെ
മക്കള്‍ അടക്കം പറയുന്നത് കേട്ട്
ഞാനല്‍പ്പമോന്നു ഞെട്ടാതെ ഇരുന്നില്ല
അവര്‍ എന്നെ എങ്ങോട്ടോ നാടുകടത്തുന്നുയെന്നു
നിനക്കുമുണ്ടോ ഈവിധ ദുര്‍വിധികള്‍
പണ്ട് ഏതോ പാപത്തിന്‍ ചെയ്യ് തികള്‍ തന്‍
ഫലമാണോ അതോ മക്കളെ കൂട്ടിലിട്ടു
വളര്‍ത്തിയതിന്‍ പകരം വീട്ടുകയാണോ
നാമെത്ര നിസ്സാരര്‍ എന്ന് അറിയുമ്പോള്‍
കണ്ണു രണ്ടും നിറയുന്നു എന്ത് ചെയ്യാം

Comments

വിധി അല്ലാതെന്തു പറയാൻ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “