ഇന്നിന്‍ പൂതനമാര്‍
ഇന്നിന്റെ പൂതനമാര്‍
രത്നാവലിയുടെ പൂതി
അവളെ പൂതനയയാക്കിമാറ്റി
അവസാനം ആഗ്രഹ നിവര്‍ത്തിയും
നടത്തി ജന്മപുണ്യം നേടി
ആഗ്രഹങ്ങളെറുകില്‍
ഏറെ ജന്മങ്ങള്‍ വേണ്ടിവരുമല്ലോ
മോക്ഷ സായകത്തിനായി
ഭക്തന്‍ തന്‍ ആഗ്രഹമല്ലോ
മോക്ഷമെന്നതിനായി , തൃഷ്ണ അകന്നു
കൃഷ്ണനോടു ചേരുവതല്ലോയേറെ അഭികാമ്യം
ഇന്ന് പൂതനമാര്‍ ഏറെ ഉണ്ട് അവര്‍ക്കു അര്‍ത്ഥ
കാമമോക്ഷങ്ങളല്ലോ വേണ്ടതതിനായി ചുറ്റിതിരിയുന്നു
ഇവര്‍ക്കു നല്‍ക്കാന്‍ മുലപ്പാലില്ല പിന്നെ വിഷം
പുരട്ടി നടക്കാന്‍ മാത്രമേ അറിയുകയുള്ളു
അറിയുകയില്ല പലര്‍ക്കും ഈ പൂതനമാരെ
കണ്ടുകെട്ടുവാനില്ല ആമങ്ങള്‍ ,ഒരുക്കുക
ഒതുക്കുകയിവര്‍ ഏറെ ഭീകരതയേറിയവര്‍
മറ്റുള്ള ജനത്തിനും ദോഷം വിതക്കുമിവര്‍
------------------------------------------------------------------------
ചിത്രം കടപ്പാട് http://www.artslant.com/global/artists/show/122846-r-satheesh
Comments