കുറും കവിതകൾ 144

കുറും  കവിതകൾ 144

ആറ്റി കുറുക്കിപറഞ്ഞു
വന്നപ്പോള്‍ പ്രണയം
അതിന്‍ വഴിക്ക് നടന്നകന്നു

സുഖ ദുഃഖങ്ങള്‍ കാട്ടുന്ന
സ്വപ്നങ്ങളിലെ
നടുക്കം ''നിതാഖത്ത് ''

പുലർകാല കാറ്റിൻ മന്ത്രണവും
സായന്തങ്ങളിലെ പുഴയുടെ കളകളാരവും
നിന്റെ പ്രാര്‍ത്ഥനകളല്ലോ എനിക്കായി        

ചുവന്ന ഗ്രഹം തേടിയാത്ര
ദരിദ്രന്റെ പിച്ച ചട്ടിയില്‍
വിശപ്പിന്റെ മോഹങ്ങളെറ്റുന്നു  

പാണി തലം പോലെ
മനസ്സ്  ഇരുന്നെങ്കിൽ  
ഒന്നാശിച്ചു പോയി    

മംഗളമായി ഇരിക്കട്ടെ
ഗളത്തിൽ കുരുങ്ങാതെ വാർത്തകൾ
ചോവ്വോടെ ,യാനത്തിൻ കുതിപ്പ്

ഇരുളാതിരിക്കട്ടെ
മോഹത്തിൻ
പൊൻ പ്രഭ  

ദൃഷ്ടിയെ കാർകുന്തലാൽ
മറക്കുന്നത് നാണത്താലോ
കണ്ണിൻ ദീനത്താലോ

നൊമ്പര കനലുകളെ
ഉപ്പിറ്റിച്ചു ആറ്റി തണുപ്പിച്ചു
ചാമ്പലാക്കി തോടു കുറിച്ചാര്‍ത്തു

നൊമ്പര പുഴകടക്കുവാളം
കുട്ടിനുണ്ടാവം ഒരു ഒഴുക്കുപോല്‍
നിന്‍ കാവ്യ പ്രണയത്തിനു

കുറുപ്പിന്റെ ഉറപ്പു
ഇപ്പോളതാ പാവം
സ്വേദം ഒഴുകുന്നു

മറവില്‍ എന്തുമാകാം
തെല്ലും മടിയാതെ
ചാരിത്ര്യ പ്രസംഗം വേദികയില്‍

നെറ്റിയിലെ
വകുര്‍പ്പില്‍ തീര്‍ക്കുന്ന
സിന്ദുരമോ ചാരിത്ര്യം

നെറ്റിയിലെ സിന്ദൂരമോ
പറുദയാല്‍ മറക്കുന്ന ശരീരമോ
ചാരിത്ര്യത്തിന്‍ വിശുദ്ധി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “