ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
നീലനിറമേലാളുന്ന നാഥാ,
മദനമോഹനാ കേശവാ,
വെൺമയില്പീലി അണിഞ്ഞ രൂപമേ
മനമന്ദിരത്തിൽ തെളിയണേ.
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
മുരളിരാഗമൊഴുകുന്ന ദിവ്യകൃപാവർഷം പോലെ,
തീരയമുനയിൽ നിന്നെ കാണുമ്പോൾ ജീവൻ മധുരമാവന്നുവല്ലോ.
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
മിഴിരണ്ടിൽ കരുണതൻ കണികയും
മൃദുപുഞ്ചിരിയാൽ ഭക്തഹൃദയം മുഴുവനായ് ഉണരട്ടേ.
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
പീതാംബരതിളക്കത്തിൽ ഓർമ്മകളെച്ചൊല്ലി തീരാതെ,
പാദരവമറിയുകിൽ വേദനകളെല്ലാം വിട്ടൊഴിയുമല്ലോ കണ്ണാ
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ നാരായണ ഗുരുവായൂരപ്പാ
ജീ.ആർ കവിയൂർ
29 11 2025
(കാനഡ, ടൊറൻ്റോ)
Comments