മനസ്സിൽ പതിക്കുന്ന വാതിൽ (ഗസൽ)
മനസ്സിൽ പതിക്കുന്ന വാതിൽ (ഗസൽ)
ഓർമ്മകളുടെ തുറന്നിട്ട വാതിൽ
നീ വരാതെ ഞാൻ കാത്തിരിക്കുന്ന വാതിൽ
കാറ്റിന്റെ പകുതി കൊണ്ടു വന്ന ശബ്ദം
പറഞ്ഞത് നിന്റെ ഗൂഢപ്രണയ വാതിൽ
മഴയിൽ തിരമാലയായി വീണു
പുലരി പൂവായി മാറുന്ന വാതിൽ
നക്ഷത്രങ്ങൾ കണ്ണിൽ വിരിഞ്ഞു ചിരിച്ചു
ഞാൻ കാണാതെ നീ പാടുന്ന വാതിൽ
ഹൃദയത്തിൽ വിരിയുന്ന മധുര സങ്കല്പം
നീ ഓർമ്മകളിൽ സൂക്ഷിക്കുന്ന വാതിൽ
തീരമുറ്റി പാടും പുഴകൾ പോലെ
നാം ചേർന്ന് നില്ക്കുന്ന വാതിൽ
മറക്കാനാവാതെ ഹൃദയം വിളിക്കുന്നു
നിന്റെ സ്പർശം തേടുന്ന വാതിൽ
ജീവിതത്തിന്റെ പ്രണവ താളത്തിൽ
പാടുന്ന നീയെന്നു ഞാൻ കരുതുന്ന വാതിൽ
മഹാവൃക്ഷം പോലെ നിന്നെ നോക്കി നിന്നു
ജീ ആർ ഒരിക്കൽ അറിഞ്ഞു പ്രണവം
മനസ്സിൽ പതിക്കുന്ന, അചിന്തിത വാതിൽ
ജീ ആർ കവിയൂർ
28 11 2025
(കാനഡ, ടൊറൻ്റോ)
Comments