സ്നേഹവന്യം
സ്നേഹവന്യം
മിഴികളിൽ വിരിഞ്ഞൊരു സ്വപ്നവനം,
ഹൃദയതാളത്തിൽ പൂത്തൊരു നൈർമല്യം.
കാറ്റിൻ ശ്വാസത്തിൽ നിറഞ്ഞ മധുരം,
നിറവിൽ തളിർക്കുന്ന നിത്യാനന്ദം.
പക്ഷികൾ പാടുന്ന പ്രഭാതസംഗീതം,
മണിത്തുള്ളികൾ ചിരിയോടെ ഉതിരും.
പുലരിയുടെ താളത്തിൽ പൂക്കൾ വിരിയും,
നിറങ്ങൾ പടർന്നൊരു സ്വപ്നപഥം.
മനസ്സിൽ തൊട്ടൊഴുകുന്ന മൃദുതാളം,
തോളിലേറ്റി നില്ക്കുന്നു ആകാശം.
ഒറ്റമരമായ് നില്ക്കുന്ന സത്യം,
പുതുജീവനം പകരുന്നു സ്നേഹവന്യം.
ജീ ആർ കവിയൂർ
10 11 2025
(കാനഡ, ടൊറൻ്റോ)
Comments