ഒരു വിചിന്തനം
ഒരു വിചിന്തനം
പുലരിയും രാവും വന്നു പോകിലും
പുലർത്തുവാനേറെ വേദന പേറുന്നു.
പിഴവ് നാവിൻ്റെ എന്നു പറയാതെ തരമില്ല,
പ്രകൃതി നോക്കി പഠിക്കാം എന്ന് കരുതി.
പല്ലി വാലു മുറിച്ച് രക്ഷപ്പെടുന്നത് കണ്ട്,
പല്ലിൻ്റെ കോട്ടയിൽ ഉള്ള എല്ലില്ലാ ചലിക്കും.
പിറവിയെ മൗനമായ് നിർത്താനേറെ ശ്രമിക്കുന്നു,
പരാജയപ്പെട്ടു വൃഥാ പഴിക്കുന്നു ലോകത്തെ.
പോകുന്ന നാളുകളിൽ പാതകൾ മങ്ങും,
പൊരുളിനകത്ത് മറഞ്ഞിരിക്കും സത്യങ്ങൾ.
പുതിയ സ്വപ്നങ്ങൾ പോറലേൽക്കും ആഗ്രഹം,
പകൽ കഴിഞ്ഞാൽ പൊയ്ക്കളയും മിഥ്യകൾ.
ജീ ആർ കവിയൂർ
11 11 2025
(കാനഡ, ടൊറൻ്റോ)
Comments