താരാട്ട് പാട്ട്
താരാട്ട് പാട്ട്
രാരിരം രാരിരം കുഞ്ഞു ഉറങ്ങ്
അമ്പിളിയമ്മാവൻ കാക്കുന്ന
നക്ഷത്രങ്ങൾ കണ്ടുറങ്ങ്
മലയിലെ കാറ്റിൻ്റെ താരാട്ട് കേട്ട്
പാടവും പുഴയും ശബ്ദത്തിൽ പാടും ഈണവും കേട്ട്
രാരിരം രാരിരം കുഞ്ഞു ഉറങ്ങ്
പൂക്കൾ വിരിഞ്ഞ്, മണം വീശുന്നു നിനക്കായ്
പക്ഷികൾ സ്വപ്നത്തിൽ പറക്കും മൃദുവായി
അമ്മയുടെ കൈയിൽ ചൂടുള്ള
സ്നേഹം നിറഞ്ഞ ചോറുണ്ണാൻ
രാരിരം രാരിരം കുഞ്ഞു ഉറങ്ങ്
ഉറക്കം വന്നാൽ ഉറങ്ങു ഉറങ്ങ് ഉറങ്ങ്
നാളെ പുലരുവോളം ഉറങ്ങ് ഉറങ്ങ്
രാരിരം രാരിരം കുഞ്ഞു ഉറങ്ങ്
ജീ ആർ കവിയൂർ
27 11 2025
(കാനഡ, ടൊറൻ്റോ)
Comments