ഏകാന്ത ചിന്തകൾ - 283
ഏകാന്ത ചിന്തകൾ - 283
സ്മിതത്തിന്റെ പൊന്മണൽ
ചിരി വിതറും ഹൃദയം സുഖം ചൊരിയും
പകലുകൾ മാറി തെളിയുന്ന പോൽ
നോക്ക് തുളുമ്പും പ്രകാശമുള്ള സ്വപ്നം
വീഥികൾ കേൾക്കും മധുരമുള്ള കളി
മിഴികൾ പകരും നന്മയുടെ ശീതളം
പാദങ്ങൾ ചെത്തും നന്മയുള്ള വഴി
ഹസ്തങ്ങൾ താങ്ങും കരുതുന്ന സ്‌നേഹം
വാക്കുകൾ നൽകും വിശ്വാസത്തിന്റെ ഊർജ്ജം
മുഖങ്ങൾ പൂക്കും തെളിഞ്ഞൊരു ചാരുത
മേഘങ്ങൾ പൊളിയും നീലാകാശ സിരാ
ഓരോർമ നാം തീർക്കും ഹൃദയത്വം പകർന്നു
ജീവിതം തോന്നും ഒരു ഗാനം പോലെ
ജീ ആർ കവിയൂർ
14 11 2025
(കാനഡ, ടൊറൻ്റോ)
Comments