മൗനത്തിന് വാചലത
മൗനത്തിന് വാചലത
പുലരിയിൽ മൗനസ്വരം വിളിക്കുന്നു
കാറ്റിൽ പുഷ്പങ്ങളുടെ സുഗന്ധം പരക്കുന്നു
നദീ ജലത്തിൽ നിശ്ശബ്ദതയുടെ താളം ഒഴുകുന്നു
പക്ഷികളുടെ സംഗീതം ഹൃദയത്തിൽ നിറയുന്നു
ചന്ദ്രകാന്തി നിശബ്ദ വേദിയിൽ തിളങ്ങുന്നു
വേനൽ സുന്ദരിയിൽ മൃദുവായ നൊമ്പരം തെളിയുന്നു
മേഘങ്ങൾ ആകാശത്ത് നൃത്തം ചെയ്യുന്നു
ചെറു തുള്ളികൾക്കൊപ്പം ജീവിതം വിരിയുന്നു
തണൽ വൃക്ഷങ്ങളിൽ ശാന്തി വിതറുന്നു
പുതിയ വഴികളിൽ ഓർമ്മകൾ തെളിയുന്നു
ചിറകുള്ള നിമിഷങ്ങൾ സ്വപ്നങ്ങൾക്കായ് പറക്കുന്നു
മൗനത്തിന് വാചലത, ഹൃദയം മധുരം പാടുന്നു
ജീ ആർ കവിയൂർ
12 11 2025
(കാനഡ, ടൊറൻ്റോ)
Comments