“പല്ലവിക്കായ് വരികൾ തേടി”
“പല്ലവിക്കായ് വരികൾ തേടി”
സനിപഗരിസ
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി (2)
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി
വീണ്ടും വീണ്ടും മാറ്റിമെല്ലെ
ഓർമ്മകൾ നിറഞ്ഞ മാനമൊന്ന്
ശ്രുതി മുട്ടുവാനാവാതെ താളം തെറ്റി പാടാനാവാതെ മെല്ലെ തേങ്ങി
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി
മിഴികളിൽ മറഞ്ഞു വന്ന
കഴിഞ്ഞ നാളുകൾ തീർത്ത മൗനം
ഹൃദയം തൊട്ട സ്വപ്നങ്ങൾ
ഒരു രാഗമായി വീണയിൽ ചിരിച്ചു
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി
പെരുവഴിയിൽ വീശിവന്നത്
നിന്റെ ശ്വാസം പോലെ ഒരു കാറ്റ്
ചുവടുകൾക്ക് താങ്ങായതോ
പഴയ പാട്ടിൻ പൊൻചുവപ്പ് രാവുകൾ
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി
പൊൻ നിലാവിൻ നിഴലിൽ
നിൻ മൗനത്തിൽ മറഞ്ഞിരുന്ന
മൊഴി മധുരം മിഴികളിൽ തിളങ്ങി
ഇടനെഞ്ചിൽ ഹൃദയ താളം മുഴങ്ങി
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി
പാടാതെ പോയപ്പോൾ പോലും
പാട്ടായിതീരും നിന്റെ ഓർമ്മകൾ
വരികളിൽ പൂവായി വിരിയും
ജീവിതത്തിൻ പുസ്തകത്തിലാഴങ്ങളെല്ലാം
എഴുതാത്ത പാടാത്ത പാട്ടിൻ്റെ
പല്ലവിക്കായ് വരികൾ തേടി
ജീ.ആർ കവിയൂർ
26 11 2025
(കാനഡ, ടൊറൻ്റോ)
Comments