തീരത്തെ പ്രണയമേ ( ഗാനം)

തീരത്തെ പ്രണയമേ ( ഗാനം)

വിശ്വ സാഗര തീരത്ത്
വിരിഞ്ഞ ചിപ്പിയോ നീ
വാർത്തിങ്കളിൻ ശോഭയിൽ
വെട്ടി തിളങ്ങും നിൻ കാന്തിയിൽ(2)

വിശ്വ സാഗര തീരത്ത് വിരിഞ്ഞ നീ
എൻ ഹൃദയ തിരമാലയിൽ വിരിയും നീ


തീരത്തോട് ചേർന്ന മഞ്ഞുതുള്ളി
നീ വരുമെന്നോർത്തു പൊഴിഞ്ഞീടും
എൻ നെഞ്ചിലേറ്റിയ തിരമാലപോലെ
നിന്റെ ശ്വാസം സംഗീതമാവും(2)

വിശ്വ സാഗര തീരത്ത് വിരിഞ്ഞ നീ
എൻ ഹൃദയ തിരമാലയിൽ വിരിയും നീ


നീലാകാശം തഴുകി നീങ്ങും
പ്രഭാതവായു ചുമന്ന നിൻ സ്മിതം
മുല്ലപൂവിൻ മണം പോലെ
എൻ സ്വപ്നങ്ങൾ നീയാൽ നിറയും(2)

വിശ്വ സാഗര തീരത്ത് വിരിഞ്ഞ നീ
എൻ ഹൃദയ തിരമാലയിൽ വിരിയും നീ

തണുത്ത വേനൽമേഘം പിരിയുമ്പോൾ
നിന്റെ ചിരിയിലാഴ്ത്തി ദിവസമാകും
തിരമാല പോലെ എന്റെ മനസിൽ
നിന്നെ കണ്ടാൽ ലോകം പ്രകാശിക്കും(2)

വിശ്വ സാഗര തീരത്ത് വിരിഞ്ഞ നീ
എൻ ഹൃദയ തിരമാലയിൽ വിരിയും നീ

ജീ ആർ കവിയൂർ 
24 11 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “