നീ എൻ ഏകാന്തതയിലും (പ്രണയ ഗാനം)
നീ എൻ ഏകാന്തതയിലും (പ്രണയ ഗാനം)
നീ എൻ ഏകാന്തതയിലും
ഒരു കണ്ണാടി പോലെ മുന്നിൽ,
അറിയുന്നു എല്ലാം
നിന്നോർമ്മകളാൽ
വിരിയുന്നു എൻ്റെ
അക്ഷരകൂട്ടിൻ ഈണം.(2)
ഞാൻ കാണും പ്രകൃതിയിലെ
വർണ്ണങ്ങളൊരുവിധം നിൻ
പ്രതിച്ഛായയിൽ പ്രതിഫലിക്കുന്നു,
ഓരോ കുയിൽ പാട്ടിലും,
ഓരോ മയിലാട്ടത്തിലും
നിൻ സാന്നിദ്ധ്യം ഉണരുന്നു.(2)
നീ എൻ ഏകാന്തതയിലും
ഒരു കണ്ണാടി പോലെ മുന്നിൽ,
അറിയുന്നു എല്ലാം
നിന്നോർമ്മകളാൽ
വിരിയുന്നു എൻ്റെ
അക്ഷരകൂട്ടിൻ ഈണം.(2)
നിന്റെ മധുരശബ്ദം ചുവടുവെച്ചിടുന്നു
എന്റെ ഹൃദയവഴികളിൽ,
കാറ്റിൽ തുള്ളുന്ന പൂക്കളിൽ,
വെളിച്ചത്തിൽ നിറയുന്ന നക്ഷത്രങ്ങളിൽ,
ഓരോ മഴവില്ലിലും,
എവിടെയുമാണ് നീ…
എന്നെ ചുറ്റിപ്പറ്റുന്ന സ്നേഹമായ്.(2)
നീ എൻ ഏകാന്തതയിലും,
എന്നും വേദനയിലും,
എന്റെ ഹൃദയത്തിൻ ഈണമായി
നിന്ന് എന്നെ പുണർന്നിടുന്നു.
ജീ ആർ കവിയൂർ
13 11 2025
(കാനഡ, ടൊറൻ്റോ)
Comments