കള നോപുരം പാടുമ്പോൾ (ഗാനം)

കള നോപുരം പാടുമ്പോൾ (ഗാനം)

കള നോപുരം പാടുമ്പോൾ, കഥയൊക്കെ ഓർമ്മവന്നു
പൂത്തുലഞ്ഞു നീ ഹൃദയത്തിലിന്നും ജീവിക്കുന്നു 

കള നോപുരം പാടുമ്പോൾ
കഥയൊക്കെ ഓർമ്മ വന്നതു
പൂക്കും വയലേലകൾ കണ്ട്
പൂത്തുലഞ്ഞു നീ മനസിലാകെ(2)

കള നോപുരം പാടുമ്പോൾ, കഥയൊക്കെ ഓർമ്മവന്നു
പൂത്തുലഞ്ഞു നീ ഹൃദയത്തിലിന്നും ജീവിക്കുന്നു 

കാറ്റിൽ വീശി വന്ന ചലനം
നിന്റെ ചിരി ഓർമ്മിപ്പിച്ചു
കണ്ണീരിലും നിറയുന്ന മധുരം
ഹൃദയത്തിൽ ചേർന്നു പാടുന്നു(2)

കള നോപുരം പാടുമ്പോൾ, കഥയൊക്കെ ഓർമ്മവന്നു
പൂത്തുലഞ്ഞു നീ ഹൃദയത്തിലിന്നും ജീവിക്കുന്നു 

ഓർമകളുടെ ഓരോ വഴികൾ
നിനക്കായ് ഞാൻ സഞ്ചരിക്കുന്നു
കാലത്തിന്റെ പാതിരകളിലും
നിന്റെ സാന്നിധ്യം കാണുന്നു(2)

കള നോപുരം പാടുമ്പോൾ, കഥയൊക്കെ ഓർമ്മവന്നു
പൂത്തുലഞ്ഞു നീ ഹൃദയത്തിലിന്നും ജീവിക്കുന്നു 

മധുരം മായാതെ നിലനിൽക്കുന്നു
പ്രണയം നിന്നെ ഓർമ്മിച്ചു പാടുന്നു
ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും
നീ ഹൃദയത്തിലിന്നും ജീവിക്കുന്നു(2)

കള നോപുരം പാടുമ്പോൾ, കഥയൊക്കെ ഓർമ്മവന്നു
പൂത്തുലഞ്ഞു നീ ഹൃദയത്തിലിന്നും ജീവിക്കുന്നു 

ജീ.ആർ കവിയൂർ
29 11 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “