സമയം ഒഴുകാൻ നിൽക്കുന്നു (ലളിത ഗാനം)
സമയം ഒഴുകാൻ നിൽക്കുന്നു (ലളിത ഗാനം)
എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ്,
അതേ കഥ കൺമുൻപിൽ ഇന്നും മിന്നി മായുന്നു,
നിൻ കാൽപ്പാടുകൾ മിഴികളിൽ തങ്ങുമ്പോൾ,
ഹൃദയം അതെ വഴിയിൽ ഇന്നും വീഴുന്നു(2)
നിന്നെ പിന്തുടർന്നാലും, ഈ വൈകുന്നേരങ്ങൾ അതേ വഴിക്ക് ഇറങ്ങുന്നു,
ഓർമ്മകളുടെ വിളക്കിൽ രാത്രി ജ്വലിച്ചുകൊണ്ടേയിരിക്കുന്നു(2)
നീയോടൊപ്പമേ എൻ നില മെച്ചപ്പെടുu
എൻ ആത്മാവിൻ ഓരോ ഗാനവും നിന്നോടു ബന്ധിച്ചതല്ലോ. (2)
ഏകാന്തത കണ്ണുകളെ ചെറുതിൽപോലും നനച്ചീടുന്നു,
എന്തോ ഉള്ളിൽ ഉണർന്നീടുന്നു - നിന്നെ തിരികെ വിളിച്ചീടുന്നു.
ജി.ആറിൻ ഹൃദയത്തിൽ നിനക്കിന്നും ഒരു വീടുണ്ട്,
നീയെന്നുമേ വരണം, അല്ലെങ്കിലി സമയം ഒഴുകി മാറീടുന്നു. (2)
ജി.ആർ. കവിയൂർ
18 11 2025
(കാനഡ, ടൊറന്റോ)
Comments