രാമ രാമ നാമം ഭജിക്കാം
രാമ രാമ നാമം ഭജിക്കാം
പ്രഭുവിന്റെ സേവയിൽ തനവും മനവും സദാ ആനന്ദമയം,
പ്രേമ നഗരവാസി ആകാൻ മനം തുള്ളുന്നു
രാമ മന്ത്രം സദാ ജപിക്കുന്നു, നിൻ ശരണം തേടി
നിത്യം പകരുന്ന പ്രഭയുടെ ദീപം, ജീവിതം പ്രകാശിപ്പിക്കട്ടെ.
രാമ രാമനാമം ഭജിക്കുക മനമേ സദാ, രാമ രാമ
ഭക്തിയിൽ മുങ്ങിപ്പോകാം നാം, രാമ രാമ
സത്യമാർഗത്തിൽ നടന്ന്, ദു:ഖങ്ങളെ മറികടക്കാം,
ഭക്തി ഭാവത്തിൽ മുങ്ങിപ്പോകി, ജീവിതം സുന്ദരമാക്കാം.
നിന്റെ സാമീപ്യം നേടി, വിഷമം ഒരിക്കലും സ്പർശിക്കാതെ ഇരിക്കട്ടെ
പ്രഭുവിൻ കര ചരണങ്ങളിൽ സദാ വസിക്കുന്നു ഞാൻ.
രാമ രാമനാമം ഭജിക്കുക മനമേ സദാ, രാമ രാമ
ഭക്തിയിൽ മുങ്ങിപ്പോകാം നാം, രാമ രാമ
ഭക്തരോടൊപ്പം പാടുന്നു, നിൻ നാമം സദാ,
മനസിൽ പ്രേമ നിറക്കുന്നു, പൂക്കളുടെ പോലെ.
നിത്യമായി നിന്റെ സാന്നിദ്ധ്യത്തിൽ ജീവിക്കുന്നു,
പ്രഭുവിന്റെ ഭക്തിയിൽ മുങ്ങി, ഓരോ ദിനവും പ്രിയം നിറഞ്ഞതാകട്ടെ.
രാമ രാമനാമം ഭജിക്കുക മനമേ സദാ, രാമ രാമ
ഭക്തിയിൽ മുങ്ങിപ്പോകാം നാം, രാമ രാമ
ജീ ആർ കവിയൂർ
25 11 2025
( കാനഡ , ടൊറൻ്റോ)
Comments