കാലമെത്ര കഴിഞ്ഞാലും (പ്രണയ ഗാനം)
കാലമെത്ര കഴിഞ്ഞാലും
(പ്രണയ ഗാനം)
കിടക്കയിൽ നിന്നും
കണ്ണ് തുറന്നു വന്നു
ഏറെ നേരത്തെ
ചാരു കസേരയിൽ ഇരുന്നു
ഓർമ്മകളുടെ ചിമിഴിൽ തപ്പി തടഞ്ഞപ്പോൾ നീ
വീണ്ടും വീണ്ടും ചിന്തകളിൽ
വരികൾക്കായി തേടി എഴുതിയവ
വെട്ടി കുത്തി മനസ്സിലിട്ടു നീറ്റി(2)
കാലമെത്ര കഴിഞ്ഞാലും, കാത്തിരിപ്പിൻ മധുരം നിലാംബരി പോലെ പെയ്യുന്നു —
കനവിലും പെയ്തിറങ്ങി, നിന്റെ ഓർമ്മ എന്നിൽ ഓരോ നിമിഷവും മിന്നിമറയുന്നു.
കാലമെത്ര കഴിഞ്ഞാലും
കാത്തിരിപ്പിന്റെ മധുരം
കനവിലും പെയ്തിറങ്ങി
കണ്ണ് ചുവന്നാലും
കണ്ണുനീർ വീണാലും
നീ ഇല്ലാതെ ഒരു ശബ്ദം മങ്ങിയിരിക്കും
ഹൃദയം തുറക്കാതെ മിന്നലായി നിൽക്കും
നീ പറഞ്ഞൊരുനാൾപോലെ
മറവികൾ ആകാശം പൊട്ടി വീഴ്ത്തും(2)
കാലമെത്ര കഴിഞ്ഞാലും, കാത്തിരിപ്പിൻ മധുരം നിലാംബരി പോലെ പെയ്യുന്നു —
കനവിലും പെയ്തിറങ്ങി, നിന്റെ ഓർമ്മ എന്നിൽ ഓരോ നിമിഷവും മിന്നിമറയുന്നു.
വെളിച്ചമെന്നൊരു ഓർമയിൽ നിന്റെ നൃത്തം പകർന്നു
താളമിഴിയിൽ ഞാൻ വീണു നിന്റെ പേര്
മിഴിമഷിയിൽ മുക്കി ഓരോ ഓർമ്മകൾ
കുറിച്ചെടുത്ത മധുരമായി നിലാവ് പോലെ മിന്നുയിന്നും
വെയിൽ കെടുത്തിയ പഴയ വഴികളിൽ
നീ അലിഞ്ഞു പോയായിരുന്നെങ്കിലും
ആ പാദസ്പർശം ഒരു നിഴലായി
എന്റെ ഓരോ നിമിഷത്തിലും പകർത്തിരിക്കുന്നു(2)
കാലമെത്ര കഴിഞ്ഞാലും, കാത്തിരിപ്പിൻ മധുരം നിലാംബരി പോലെ പെയ്യുന്നു —
കനവിലും പെയ്തിറങ്ങി, നിന്റെ ഓർമ്മ എന്നിൽ ഓരോ നിമിഷവും മിന്നിമറയുന്നു.
നീ ഇല്ലാതെ ഇക്കാലം ശൂന്യത വളർന്നിരുന്നു
മനസ്സിൻ്റെ ആഴത്തിൽ പ്രണയക്ഷങ്ങളായി ഓരോ ശ്വസനത്തിൽ ജീവിക്കുന്നു
പടിയേറി തിരിഞ്ഞു നോക്കുമ്പോൾ
പിന്നിലേക്കുള്ള വഴിയിൽ നിന്റെ സ്മിതം വെളിച്ചമാകും(2)
കാലമെത്ര കഴിഞ്ഞാലും, കാത്തിരിപ്പിൻ മധുരം നിലാംബരി പോലെ പെയ്യുന്നു —
കനവിലും പെയ്തിറങ്ങി, നിന്റെ ഓർമ്മ എന്നിൽ ഓരോ നിമിഷവും മിന്നിമറയുന്നു.
ഇപ്പോഴും കോലായിലെ മൂലയിൽ മൗനിയായി നിൽക്കുമ്പോൾ
നിഴൽ പോലെ നിന്റെ ഓർമ്മയും കൊതിക്കും
“നീ ഇല്ലാതെ” എന്നൊരു വാക്ക് ഞാൻ പാടുമ്പോൾ
ഇവിടെ നിന്നു നിന്നെ തേടി
ഹൃദയം തേങ്ങുന്നു (2)
കാലമെത്ര കഴിഞ്ഞാലും, കാത്തിരിപ്പിൻ മധുരം നിലാംബരി പോലെ പെയ്യുന്നു —
കനവിലും പെയ്തിറങ്ങി, നിന്റെ ഓർമ്മ എന്നിൽ ഓരോ നിമിഷവും മിന്നിമറയുന്നു.
ജീ ആർ കവിയൂർ
24 11 2025
( കാനഡ, ടൊറൻ്റോ)
Comments