കരുതിയില്ല (ഗസൽ)
കരുതിയില്ല (ഗസൽ)
സ്വപ്നം കണ്ടു, ഉണർന്നതെ ഉള്ളൂ, കരുതിയില്ല
സുന്ദര വദനമായിരുന്നു, അത് നീയെന്ന് കരുതിയില്ല(2)
സുരലോകമോ, പരലോകമോ കണ്ടതെന്നറിയില്ല
സ്വരാരാഗമായി നീ മാറുമെന്ന്, കരുതിയില്ല(2)
എത്ര എഴുതിയാലും, പാടിയാലും തീരുകയില്ല
ഇങ്ങനെ നീ ഒരു ഗസലായി മാറുമെന്ന്, കരുതിയില്ല(2)
ഇനിയെന്ന് കാണുമെന്ന് അറിയില്ല
ഇഹലോക പരലോകത്ത് ആണോ നീ എന്ന് കരുതിയില്ല(2)
കാറ്റുപോലെ നീ ചിരിച്ചുപോയപ്പോഴേ
ഹൃദയസ്മരണകൾ മായുമെന്ന് കരുതിയില്ല(2)
ഓരോ നിമിഷവും, നിന്റെ സാന്നിധ്യം തേടുമ്പോൾ
മനസ്സിലെ ശൂന്യത പാട്ടിലേക്ക് മടങ്ങും എന്ന് കരുതിയില്ല(2)
ജീ ആറിന്റെ തൂലികയിൽ നിന്നു, നീലവേദന പാടുന്നു
ഈ ഗസലയുടെ ഓരോ ശബ്ദത്തിലും ഹൃദയം മുഴങ്ങുമെന്ന്, കരുതിയില്ല(2)
ജീ ആർ കവിയൂർ
13 11 2025
(കാനഡ, ടൊറൻ്റോ)
Comments