ഹരേ കൃഷ്ണാ നാരായണാ ഹരേ
വചന തീർത്ഥം പൊഴിച്ചൊരു
വാചിക ഗീതം പകർന്നു ജീവിത
വഴികൾ തീർത്തു വിജയം നേടാൻ
വീരധർമ്മം കാട്ടിയവൻ ഭഗവാൻ(2)
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ കൃഷ്ണാ നാരായണാ ഹരേ
കരുണാമൃതം തുളുമ്പുന്ന
കമലപദങ്ങളിൽ നൃത്തമാടുന്ന
ഭക്തരുടെ ഹൃദയപുഞ്ചിരിയിൽ
ഭാവസിന്ദു നിലനിർത്തുന്ന ഭഗവാൻ(2)
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഗോപികാവക്ഷം തീർക്കുവാനായ്
വെണ്ണ വീണു ചിരിച്ചവൻ ദേവൻ
നവനീതമാർന്ന പുഞ്ചിരിയോടെ ഭഗവാൻ
കാലിൻ നിഴലിൽ ലോകം നിലനിർത്തുന്നു ഭഗവാൻ(2)
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ കൃഷ്ണാ നാരായണാ ഹരേ
ജീ ആർ കവിയൂർ
23 11 2025
( കാനഡ, ടൊറൻ്റോ)
Comments