കവിത - അമിഷ് ഗ്രാമം
കവിത - അമിഷ് ഗ്രാമം
ആമുഖം
ഈ കവിത അമിഷ് ഗ്രാമം അമിഷ് സമൂഹത്തിന്റെ ലളിതവും സമാധാനപരവുമായ ജീവിതത്തെ പ്രതിഫലിക്കുന്നു. കാനഡയിലെ ഗ്രാമപ്രദേശങ്ങളിൽ അവർ യന്ത്രങ്ങളില്ലാതെ, പ്രകൃതിയോട് ചേർന്ന്, കൃഷിയിടങ്ങളിലും ചെറുകുടിലുകളിലും സമാധാനപരമായ ജീവിതം നയിക്കുന്നു. ഹൃദയങ്ങളിൽ സൗഹൃദവും പരസ്പരസഹകരണവും നിറഞ്ഞ ഈ ജീവിതം, യാഥാർഥ്യത്തിൽ പ്രണയപൂർണവും സമ്പന്നവുമാണ്.
അമിഷ് ഗ്രാമം
മഞ്ഞുതുള്ളികൾ മൗനമായി വീണു,
മരപ്പടിയിൽ കുതിരവണ്ടി നിശ്ചലമായി.
വയലുകളിൽ മണ്ണിൻ ഗന്ധം നിറഞ്ഞു,
ചെറുകുടിലുകളിൽ വിളക്കിന്റെ തിളക്കം തെളിഞ്ഞു.(2)
തണുത്ത കാറ്റിൽ പ്രാർത്ഥന മുഴങ്ങി,
കാർഷിക വൃത്തിയിൽ വ്യാപൃതനായി,
പ്രകൃതിയുമായി ചേർന്ന്, മണ്ണിൽ ഒരു മൃദു മന്ദസ്മിതം തെളിഞ്ഞു,
ഹൃദയങ്ങളിൽ സമാധാനഗാനം നിറഞ്ഞു.(2)
വിദ്യുത് വെളിച്ചം തൊടാതെ പാതയിലൊഴുകി,
മൺചിരാതിൽ സ്വപ്നങ്ങൾ തെളിഞ്ഞു.
കാലത്തിന്റെ ചങ്ങല തളളി നിൽക്കുന്നവർ,
സൗഹൃദത്തിൽ ജീവിതം വിരിഞ്ഞു.(2)
കിഴക്കൻ സൂര്യപ്രകാശം വയലിൽ വിരിഞ്ഞു,
തൊടികളിൽ പൂക്കൾ പൊൻ ചിരി വിരിയിച്ചു.
കുട്ടികൾ കളിയാടി, ഹൃദയം സന്തോഷിച്ചു,
പ്രകൃതിയുടെ സാന്നിധ്യം എല്ലായിടത്തും തെളിഞ്ഞു.(2)
ജീ ആർ കവിയൂർ
09 11 2025
(കാനഡ, ടൊറൻ്റോ)
Comments