ഭാരതം ഭാരതം – ദേശചരിത്രഗാനം
ഭാരതം ഭാരതം – ദേശചരിത്രഗാനം
ഭാരതം ഭാരതം എന്റെ മാതൃഭൂമി,
നന്മയുടെ പാതയിൽ നീളുന്ന ജ്യോതി. (2)
നദികൾ പാടുന്ന ഗാനം മധുരം,
പർവതങ്ങൾ കാക്കുന്ന മഹത്വം.
പുലരിയുടെ നിറങ്ങളിൽ പ്രതീക്ഷ,
പുതിയ തലമുറയിൽ വീരത്വം.(2)
ഭാരതം ഭാരതം എന്റെ മാതൃഭൂമി,
നന്മയുടെ പാതയിൽ നീളുന്ന ജ്യോതി.
കർഷകനും സൈനികനും ചേർന്ന,
ധൈര്യത്തിന്റെ അസ്തമയരഹിത നാട്.
സത്യവും ധർമ്മവും ചേർത്ത് നില്ക്കുന്ന,
സ്നേഹത്തിന്റെ പടവുകൾ പാകുന്ന
ദേശം.(2)
ഭാരതം ഭാരതം എന്റെ മാതൃഭൂമി,
നന്മയുടെ പാതയിൽ നീളുന്ന ജ്യോതി.
വിഭിന്നതയിൽ ഏകത്വം തീർത്ത,
വിജയഗാഥയായ ഭരതൻ ഭരിച്ച മഹാഭാരതം.(2)
ഭാരതം ഭാരതം എന്റെ മാതൃഭൂമി,
നന്മയുടെ പാതയിൽ നീളുന്ന ജ്യോതി.
ജീ ആർ കവിയൂർ
08 11 2025
(കാനഡ, ടൊറൻ്റോ)
Comments