മഞ്ഞ് പെയ്യും നിമിഷത്തിൽ,
മഞ്ഞ് പെയ്യും നിമിഷത്തിൽ,
മഞ്ഞ് പെയ്യും ഈ നിമിഷത്തിൽ,
ഹൃദയം പാടുന്നു സ്വപ്നഗാനം.(2)
ജാലക വാതിൽ തുറന്നപ്പോൾ,
വെളുത്ത സ്വപ്നം വീണു മൗനമായി.
മരങ്ങളിൻ മുകളിലൊഴുകി,
തണുപ്പിൻ താരകം ചിരിയുമായി.(2)
മഞ്ഞ് പെയ്യും ഈ നിമിഷത്തിൽ,
ഹൃദയം പാടുന്നു സ്വപ്നഗാനം.
മേൽക്കൂര തഴുകി മഞ്ഞ് പെയ്തു,
മണ്ണിടങ്ങൾ നീലിമയിൽ മുങ്ങി പോയി.
പാതകളിൽ താളം പെയ്യുമ്പോൾ,
സമാന്തര പാളങ്ങളിൽ ശബ്ദം പൊഴിഞ്ഞു.(2)
മഞ്ഞ് പെയ്യും ഈ നിമിഷത്തിൽ,
ഹൃദയം പാടുന്നു സ്വപ്നഗാനം.
വാഹന വ്യൂഹം മങ്ങും കാഴ്ചയായി,
വീഥികൾ വെളിച്ചം മറന്നു നിന്നു.
മനസിൽ തീർന്ന ഈ ദൃശ്യത്തിൽ,
സമാധാനമാർന്നൊരു സംഗീതം ഉറഞ്ഞു.(2)
മഞ്ഞ് പെയ്യും ഈ നിമിഷത്തിൽ,
ഹൃദയം പാടുന്നു സ്വപ്നഗാനം.
ജീ ആർ കവിയൂർ
09 11 2025
(കാനഡ, ടൊറൻ്റോ)
Comments