വാക്കുകളുടെ മുറിവ്
വാക്കുകളുടെ മുറിവ്
പുലരിയുടെ നിശ്ശബ്ദത തകർക്കുന്നൊരു സ്വരം,
പാരിജാതപൂ പോലെ വീണൊരു ഓർമ്മ.
പുണ്യം പോലെ വളരുന്നൊരു വേദന,
പകൽപോലും ഇരുണ്ടു പോയ ഹൃദയം.
പിഴച്ച വാക്കുകൾ മിന്നലായി വീണു,
പുലർനക്ഷത്രം പോലെ മങ്ങുന്ന ചിരി.
പക്വതയില്ലാ നിമിഷം തീ പടർന്നു,
പുലർവെയിലിൽ ഉണങ്ങി പോയ സ്വപ്നം.
പശ്ചാത്താപം മൗനത്തിൽ പിറന്നു,
പിരിയലിന്റെ നിഴലിൽ തളർന്നു ജീവൻ.
പുതിയ പ്രതീക്ഷ കൈവിടാതെ നിൽക്കും,
പുലരിപോലെ വീണ്ടും തെളിയും സ്നേഹം.
ജീ ആർ കവിയൂർ
11 11 2025
(കാനഡ, ടൊറൻ്റോ)
Comments