എന്നും പുതു ജീവനം നൽകി...

എന്നും പുതു ജീവനം നൽകി
ഞങ്ങളെ നയിക്കും നല്ല ഇടയനെ
കർത്താവേ പുണ്യമേ

എല്ലാ ദുഃഖങ്ങളും ചുമൽ താങ്ങാൻ
എപ്പോഴും നിഴലായി നീ ഉണ്ടല്ലോ
കാൽവരിയിലായ് പാപികൾക്കായ്
രക്തം ചീന്തിയവനെ കർത്താവേ പുണ്യമേ(2)

എന്നും പുതു ജീവനം നൽകി
ഞങ്ങളെ നയിക്കും നല്ല ഇടയനെ
കർത്താവേ പുണ്യമേ

നിന്റെ സ്നേഹത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു
നിത്യകാരുണ്യമേ കടലേ, നീ
ഹൃദയങ്ങളിൽ വെളിച്ചമായ് നിൽക്കണേ
ജീവിത പാതയിലേ കല്ലും മുള്ളും അകറ്റും, കർത്താവേ പുണ്യമേ(2)

എന്നും പുതു ജീവനം നൽകി
ഞങ്ങളെ നയിക്കും നല്ല ഇടയനെ
കർത്താവേ പുണ്യമേ

നിന്റെ ശരണം തേടുന്നു ഞങ്ങൾ
പ്രഭുവേ, നീ കൈ പിടിച്ചു നയിക്കൂ
പ്രാർഥനയിൽ ലയിച്ച് സങ്കടങ്ങൾ
സൗഖ്യമായ്, പാപമൊഴിഞ്ഞ് സ്വർഗ്ഗം നൽകും, കർത്താവേ പുണ്യമേ(2)

എന്നും പുതു ജീവനം നൽകി
ഞങ്ങളെ നയിക്കും നല്ല ഇടയനെ
കർത്താവേ പുണ്യമേ 

ജീ ആർ കവിയൂർ 
25 11 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “