തീരമില്ലാ യാത്ര
തീരമില്ലാ യാത്ര
തിളക്കുന്നു ഉള്ളിലെന്തോ ചിന്തകൾ
തികട്ടാനാകാതെ തിരിഞ്ഞുമറിഞ്ഞും
തികച്ചും വിസ്മൃതിയിലാണ്ടപോലെ
തണുപ്പോ ചൂടോ അറിയാതെ ഞാനീ വഴി(2)
ശ്വാസത്തിന്റെ താളം തെറ്റുന്നോരം
ജീവിതം മാറി മറുപടി തേടുന്നു
നിശ്ശബ്ദതയുടെ നടുവിൽ ഞാൻ മാത്രം
നിലാവിന്റെ സ്പർശം പോലെ ഒറ്റയ്ക്കായ്(2)
കാലത്തിന്റെ തിരമാല കവിഞ്ഞൊഴുകും
തീരങ്ങൾ തിരയുന്നൊരു ഹൃദയം ഞാൻ
എത്രയോ ചോദ്യങ്ങൾ വീണുവീഴുമ്പോഴും
ഉത്തരങ്ങൾ ദൂരത്ത് മിന്നി മറയുന്നു(2)
കാറ്റിൽ തഴുകുന്ന നാദമുണ്ടായ്
കനവിന്റെ വേദിയിൽ വാക്കുകൾ ഉണരും
മടിച്ചുവീഴുന്ന നിഴലുകൾക്കിടയിൽ
പാടാതെ വയ്യൊരു ആത്മനാദം(2)
എങ്കിലും മനസ്സ് ഒറ്റവരിയായി പറയുന്നു—
“ഈ യാത്രയ്‌ക്ക് ഒരുനാൾ അർത്ഥം തെളിയും… ശാന്തമായി കാത്തിരിക്കുക…”(2)
ജീ ആർ കവിയൂർ
22 11 2025
( കാനഡ, ടൊറൻ്റോ)
Comments