ദൈവത്തെ നിങ്ങളിൽ തന്നെ കണ്ടെത്തുക (സൂഫി ഗസൽ)

ദൈവത്തെ നിങ്ങളിൽ തന്നെ കണ്ടെത്തുക (സൂഫി ഗസൽ)

ദൈവത്തെ നിന്നിൽ തന്നേ അറിഞ്ഞീടുക,
സന്തോഷത്തിൻ വഴി നിന്നിൽ താനേ കണ്ടീടുക. (2)

നിൻ ഹൃദയത്തിൻ അഗ്നി ഉള്ളിൽ ജ്വലിക്കവേ,
പ്രകാശത്തിൻ ദീപം നിൻ ഉള്ളിൽ തേടീടുക. (2)

പാതയിൽ എത്ര മുള്ളുകൾ മുന്നിൽ വീണാലും
സഹിക്കാനുള്ള ശക്തി നിൻ ഉള്ളിൽ തേടീടുക. (2)

ആൾക്കൂട്ടത്തിൻ ആരവത്തിൽ നീ മറഞ്ഞിടാതെ,
നിന്നുള്ളിലെ നിജമാം ശബ്ദം നീ കേട്ടീടുക. (2)


ബാഹ്യമായ വഴികളിൽ നീ അലഞ്ഞിടാതെ,
നിന്നുള്ളിലെ സത്യത്തിൻ നാദം നീ കേട്ടീടുക. (2)

മന്ത്രം, ധ്യാനം, ക്ഷേത്ര-തീർത്ഥാടനങ്ങളേക്കാൾ,
നിൻ ഉള്ളിൽ സ്നേഹത്തിൻ സാഗരം അറിഞ്ഞീടുക. (2)

നിൻ മനസ്സിൻ കെട്ടുകൾ നീ അഴിക്കുമ്പോൾ,
നിൻ ഉള്ളിൽ ശാന്തി തൻ ഒരു നിമിഷം നീ കണ്ടീടുക. (2)

ജി.ആർ. ചൊല്ലുന്നു - ദൈവമേ, പുറത്തെന്തു കാണാൻ?
ഈ ലോകം മുഴുവൻ നിൻ ഉള്ളിൽ താനേ കണ്ടീടുക. (2)
ജി.ആർ. കവിയൂർ
19 11 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “