അടിമത്തം നിർത്തലാക്കൽ ദിനം–02-12-2025

അടിമത്തം നിർത്തലാക്കൽ ദിനം–02-12-2025

പൂട്ടുകൾ പൊളിഞ്ഞ് വെളിച്ചം നിവരുന്നു
ചങ്ങലകൾ വീണൊഴുകുന്നു സ്വാതന്ത്ര്യ വഴിയിൽ
വേദനകൾ മാറി സമാധാനമായി വിരിയുന്നു
ഹൃദയങ്ങൾ ഉയർന്നു പ്രതീക്ഷയുടെ ശബ്ദത്തിൽ

ഇരുട്ട് പിന്‍മാറി തേജസ്സിൻ പ്രകാശം പടരുന്നു
കൈകൾ ചേർന്ന് നീതി വിളിക്കുന്നു
മനസ്സുകൾ നിറയുന്നു കരുണയുടെ താളത്തിൽ
നാളെയ്ക്ക് ചിറകുകൾ പരത്തി സ്വപ്നങ്ങൾ പറക്കും

അവകാശങ്ങൾ വിളിക്കുന്നു പുതിയ തുടക്കം
ചിന്തകൾ വളരുന്നു സത്യത്തിന്റെ മണ്ണിൽ
പാതകൾ തെളിയുന്നു സമത്വം കൊണ്ടുള്ള യാത്രയിൽ
ലോകം എഴുന്നേൽക്കുന്നു ദാസ്യരഹിത ഭാവിയിലേക്കു


ജീ.ആർ കവിയൂർ
27 11 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “