പ്രേമ ഭജനമല്ലാതെ (ഭക്തി ഗാനം)
പ്രേമ ഭജനമല്ലാതെ (ഭക്തി ഗാനം)
പ്രേമ ഭജനമല്ലാതെ മറ്റെന്ത് ഞാൻ പാടും
പരമാത്മാവിനു എൻ്റെ കോടികോടി നമസ്‌ക്കാരം
പാപങ്ങൾ മായ്ച്ചും, പുണ്യം വർധിപ്പിച്ചും ദയ കാണിക്കൂ
പരമ്പരയെ മുന്നോട്ട് നയിച്ചു, ജീവിതം പ്രകാശിതമാക്കൂ (2)
ഹേ പരമാത്മാവേ അങ്ങേക്കു കോടികോടി നമസ്‌ക്കാരം
ഹേ പരമാത്മാവേ അങ്ങേക്കു കോടികോടി നമസ്‌ക്കാരം
പാത കാണിക്കൂ അജ്ഞാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള
സ്നേഹവും ഭക്തിയും ഹൃദയം അലങ്കരിക്കാനുള്ള
ശ്രമത്തിലും സേവയിലും ആനന്ദം നൽകാനുള്ള
പരമ കാരുണ്യത്തോടെ എപ്പോഴും നമ്മെ സജ്ജമാക്കാനുള്ള വഴിതുറക്കു (2)
ഹേ പരമാത്മാവേ അങ്ങേക്കു കോടികോടി നമസ്‌ക്കാരം
ഹേ പരമാത്മാവേ അങ്ങേക്കു കോടികോടി നമസ്‌ക്കാരം
പ്രഭുവിൻ ദയയിൽ ജീവിതപഥം പ്രകാശമാനമാകട്ടെ
സത്സ്‌ംഗത്തിൽ സ്നേഹവും ഭക്തിയും നിറയട്ടെ
എല്ലായിടത്തും നിന്റെ നാമം പാടപ്പെടട്ടെ
നിന്റെ മഹിമയാൽ ഞങ്ങൾ എല്ലാവരും പ്രചോദിതരും ഗൗരവപ്പെട്ടവരും ആകട്ടെ(2)
ഹേ പരമാത്മാവേ അങ്ങേക്കു കോടികോടി നമസ്‌ക്കാരം
ഹേ പരമാത്മാവേ അങ്ങേക്കു കോടികോടി നമസ്‌ക്കാരം
ജീ ആർ കവിയൂർ
16 11 2025
(കാനഡ , ടൊറൻ്റോ)
Comments