മണ്ണിൽ വിരിയുന്നു
മണ്ണിൽ വിരിയുന്നു
മണ്ണിൽ വിരിയുന്നു പുതിയ നേട്ടങ്ങൾ
കാറ്റിൽ പെരുകുന്നു സുന്ദരമായ സുഗന്ധങ്ങൾ
വയൽകളിൽ പാടുന്നു കിളികളുടെ ഗാനം
പുഴയിൽ ഉണരുന്നു ജലധാരയുടെ താളം
ചെറു ചെടികൾ വിരിയുന്നു സൂര്യപ്രകാശത്തിൽ
മനസ്സുകൾ നിറയുന്നു സന്തോഷത്തിന്റെ മധുരത്തിൽ
നാളെയ്ക്ക് ചിറകുകൾ ഉയർത്തുന്നു പക്ഷികളുടെ സ്വപ്നങ്ങൾ
മണലിൽ തെളിയുന്നു നിത്യത്തെഴുന്നേറ്റ ദൃശ്യങ്ങൾ
കൈകൾ ചേർന്ന് തേടുന്നു സൗഹൃദത്തിന്റെ പാത
അവകാശങ്ങൾ വിളിക്കുന്നു ശരിക്കും ജീവിക്കാൻ
ഭൂമിയിൽ വിരിയുന്നു സമത്വത്തിന്റെ സസ്യങ്ങൾ
ലോകം ഉയരുന്നു സമൃദ്ധിയും സ്നേഹവും കൊണ്ട്.
ജീ.ആർ കവിയൂർ
27 11 2025
(കാനഡ, ടൊറൻ്റോ)
Comments