മഞ്ഞണിഞ്ഞ പ്രഭാതത്തിലേക്ക്.
മൗനമായ തുള്ളികൾ വിരിഞ്ഞു വെള്ളി ആകാശങ്ങളിൽ,
ബാൽക്കണിയിൽ നിന്നു ശാന്തതയുടെ നെടുവീർപ്പ് കേൾക്കുന്നു,
മൃദുതണുപ്പിൻ പുതപ്പിൽ ടൊറോന്റോ ഉണരുന്നു,
മഞ്ഞുതൂവൽ മേൽക്കൂരകളിൽ വെള്ളരിവര വരയ്ക്കുന്നു.
തണുത്ത പ്രഭാതത്തിൽ ശ്വാസം മങ്ങലായി ലയിക്കുന്നു,
കാലടിച്ചുവട് മൃദുവായി മഞ്ഞിനുള്ളിൽ മറയുന്നു,
മേഘങ്ങൾ പകരുന്ന തിളങ്ങുന്ന തണുത്ത പാതകൾ,
മരങ്ങൾ നിൽക്കുന്നു ശാന്തതയുടെ വെള്ളി വസ്ത്രങ്ങളിൽ.
തണുത്ത നിമിഷങ്ങളിൽ ദൂരക്കാഴ്ച തെളിയുന്നു,
വെള്ളനൂൽ മറവിൽ ശബ്ദങ്ങൾ മങ്ങുന്നു,
പ്രകൃതി തീർക്കുന്നു അത്ഭുതങ്ങളുടെ മൃദുവായ ചിത്രങ്ങൾ,
മനസുകൾ ഉണരുന്നു മഞ്ഞ് പെയ്യുന്ന പ്രഭാതത്തിലേക്ക്.
ജീ ആർ കവിയൂർ
30 11 2025
(കാനഡ , ടൊറൻ്റോ)
Comments