കവിത : “കറുത്ത വെള്ളിയാഴ്ച നാളിൽ”
കവിത : “കറുത്ത വെള്ളിയാഴ്ച നാളിൽ”
ആമുഖം
Black Friday എന്നത് പാശ്ചാത്യ രാജ്യങ്ങളിൽ വലിയ വിലക്കുറവ് ദിനം ആണ്.
സാധാരണയായി ക്രിസ്മസിന് ഒരു ആഴ്ചകൾ മുമ്പ്, നവംബർ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ഇത് ആചരിക്കുന്നത്.
ഈ ദിവസം കടകളും ഓൺലൈൻ ഷോപ്പുകളും
വളരെയധികം ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കും.
ക്രിസ്മസ് ഷോപ്പിംഗ് തുടങ്ങാനുള്ള ഒരു വലിയ തിരക്കും
മാളുകളിൽ, കടകളിൽ, നഗരവീഥികളിൽ കാണാം.
ആളുകൾ പുലർച്ചെ മുതൽ ക്യൂ നില്‌ക്കുന്ന,
വിലക്കുറവിൽ സ്വപ്നങ്ങൾ വാങ്ങുന്ന
ഒരു ഉത്സവ ദിനം തന്നെയാണ് Black Friday.
---
കവിത : “കറുത്ത വെള്ളിയാഴ്ച നാളിൽ” എന്ന്
കടവാതിലുകൾ തുറന്നപ്പോൾ
നഗരം മുഴുവൻ ഉണർന്നു,
കറുത്ത വെള്ളിയാഴ്ച നാളിൽ
വിലകുറവിൻ പ്രവാഹം വീശി.(2)
കയ്യിലൊരു ചെറിയ കുറുപ്പടിയും,
ഹൃദയത്തിൽ വലിയ ആഗ്രഹവും;
വാങ്ങാൻ വന്ന ജനങ്ങൾ എല്ലാം
തിരമാല പോലെ ഒഴുകുന്നു.(2)
വൈദ്യുതി ദീപങ്ങളുടെ തിളക്കം
ചിരികളുടെ പോലെ പടർന്നു,
ഒരു ദിനത്തിന്റെ വേളയിൽ തന്നെ
സ്വപ്നങ്ങളുടെ ദൈർഘ്യം കുറഞ്ഞു വന്നു(2).
അതിന്റെ പിന്നാലെ എവിടെയോ
ഒരു നിശ്ശബ്ദ സത്യം നിറയുന്നു—
നമ്മൾ വാങ്ങുന്നത് വസ്തുക്കളല്ല,
സന്തോഷം പകരുന്ന നിമിഷങ്ങൾ മാത്രം.(2)
ജീ ആർ കവിയൂർ
17 11 2025
(കാനഡ , ടൊറൻ്റോ)
Comments